Latest News

ട്രോളിബാഗിന്റെ വശങ്ങളില്‍ ഒളിപ്പിച്ച 16 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍:[www.malabarflash.com] ട്രോളി ബാഗിന്റെ വശങ്ങളില്‍ കമ്പികളുടെ രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 583 ഗ്രാം സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. എയര്‍ ഇന്ത്യാ വിമാനത്തില്‍ ദുബായില്‍നിന്നെത്തിയ കോഴിക്കോട് വടകര കണ്ണൂക്കര താഴെപുരയ്ക്കല്‍ ഷഹബാസിന്റെ(25) ട്രോളി ബാഗില്‍നിന്നാണ് 16 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കണ്ടെടുത്തത്.

ബന്ധുവിന്റെ അത്യാഹിത വിവരമറിഞ്ഞു നാട്ടിലേക്കു മടങ്ങാന്‍ ശ്രമിക്കുമ്പോള്‍ സ്വര്‍ണക്കടത്തു സംഘത്തിന്റെ വലയില്‍ വീഴുകയായിരുന്നുവെന്നാണു പറയുന്നത്. എക്‌സ്‌റേ പരിശോധനയില്‍ സംശയം തോന്നി അടയാളപ്പെടുത്തിയ ട്രോളി ബാഗ് തീരുവ അടയ്ക്കാതെ കൊണ്ടുപോകുമ്പോഴാണ് കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.

കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണര്‍ എസ്. ശിവപ്രസാദ്, അസിസ്റ്റന്റ് കമ്മിഷണര്‍ സി.പി.എം. അബ്ദുല്‍ റഷീദ്, സൂപ്രണ്ടുമാരായ കെ.വി. മാത്യു, സോജന്‍ ജോസഫ്, ഉദ്യോഗസ്ഥരായ അശോക് കുമാര്‍, അഭിജിത് സിങ്, ഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണു സ്വര്‍ണം കണ്ടെടുത്തത്.




Keywords: Calicut News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.