ഉദുമ[www.malabarflash.com]: തട്ടത്തിന്‍ മറയത്ത് നാണംകുണുങ്ങിനിന്ന മണവാട്ടിക്കുചുറ്റും ഒപ്പനപ്പാട്ടിന്റെ ഇശലുകള്‍ക്കൊപ്പം ഗ്രീന്‍വുഡ്‌സിലെ മൊഞ്ചത്തിക്കുട്ടികള്‍ വളകിലുക്കി ലോക റെക്കോര്‍ഡിലേക്ക് കയറിപ്പററാന്‍ ഒരുങ്ങി. ഉദുമ പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് സ്‌കൂളിലെ 501 കുട്ടികളാണ് ജംബോ ഒപ്പനയിലൂടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും അതുവഴി ഗിന്നസ് ബുക്കും ലക്ഷ്യമാക്കി വെളളിയാഴ്ച വൈകുന്നേരം 4.30 ന് വേദിയിലെത്തുന്നത്.
ഒപ്പനയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മൈലാഞ്ചി ഇടല്‍ ബുധനാഴ്ച നടന്നു.
മൂന്ന് മാസങ്ങളായി തുടര്‍ന്ന് വരുന്ന വിപുലമായ പരിശീലന പരിപാടിക്ക് ആശയ ആവിഷ്‌കാരം നല്‍കുന്നത് പ്രശസ്ത ഒപ്പന പരിശീലകനായ ജുനൈദ് മട്ടമ്മല്‍ ആണ്. ഉദിനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 121 കുട്ടികളെ പങ്കെടുപ്പിച്ച് മെഗാ ഒപ്പന നടത്തി ശ്രദ്ധേയനായ കലാകാരനാണ് അദ്ദേഹം.
മുഹമ്മദ് നബിയുടെയും ഖദീജ ബീവിയുടെയും കല്ല്യാണത്തെ ഇതിവൃത്തമാക്കി ഒപ്പനയ്ക്ക് രചന നിര്‍വഹിച്ചിരിക്കുന്നത് മൊയ്തു വാണിമേല്‍ ആണ്. ഗ്രീന്‍വുഡ്‌സിലെ സംഗീത അധ്യാപകരായ റസാഖ് കരിവെള്ളൂരും, ബല്‍ക്കീസ് റഷീദും ചേര്‍ന്ന് സംഗീതം നല്‍കി വിദ്യാലയത്തിലെ 40 ഓളം കുട്ടികളാണ് ഗാനാലാപനം നടത്തുന്നത്.
വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും കലാ പ്രേമികളുമടക്കം 25000 ത്തോളം ആളുകള്‍ മെഗാ ഒപ്പന നേരില്‍ വീക്ഷിക്കാനെത്തുമെന്നാണ് സംഘാടകര്‍ കരുതുന്നത്.
പരിപാടി കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിപുലമായ സൗകര്യങ്ങളാണ് ഗ്രീന്‍വുഡ്‌സ് അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
ഗ്രീന്‍വുഡ്‌സില്‍ നടക്കുന്ന എ.എസ്.ഐ.എസ്.സി. യുടെ 11-ാമത് ദേശീയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പത്ത് മിനുററ് നേരം ആസ്വാദക മനസ്സിന് കുളിരേകുന്ന മെഗാ ഒപ്പന അരങ്ങേറുന്നത്. പ്രശസ്ത സിനിമാനടന്‍ മാമുക്കോയ മുഖ്യാതിഥിയായി എത്തും.

ലിംക ടീമിനായി ഒപ്പന ചിത്രീകരിക്കുന്നത് തിരുവനന്തപുരത്തെ ഇന്‍ക്രിയേഷന്‍ മീഡിയയാണ്. ഇതിനായി അര ഡസന്‍ ക്യാമറകളാണ് സജ്ജീകരിക്കുന്നത്. എറണാകുളത്ത് നിന്നുളള 30 അംഗ മേക്കപ്പ് സംഘമാണ് കുട്ടികളെ അണിയിച്ചൊരുക്കാന്‍ എത്തുന്നത്.
വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും കലാ പ്രേമികളുമടക്കം 25000 ത്തോളം ആളുകള്‍ മെഗാ ഒപ്പന നേരില്‍ വീക്ഷിക്കാനെത്തുമെന്നാണ് സംഘാടകര്‍ കരുതുന്നത്.
പരിപാടി കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിപുലമായ സൗകര്യങ്ങളാണ് ഗ്രീന്‍വുഡ്‌സ് അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
ഗ്രീന്‍വുഡ്‌സില്‍ നടക്കുന്ന എ.എസ്.ഐ.എസ്.സി. യുടെ 11-ാമത് ദേശീയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പത്ത് മിനുററ് നേരം ആസ്വാദക മനസ്സിന് കുളിരേകുന്ന മെഗാ ഒപ്പന അരങ്ങേറുന്നത്. പ്രശസ്ത സിനിമാനടന്‍ മാമുക്കോയ മുഖ്യാതിഥിയായി എത്തും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment