Latest News

തകര്‍പ്പന്‍ ജയവുമായി ബ്ലാസ്റ്റേഴ്സ്; റാഫിക്ക് ഗോള്‍

കൊച്ചി:[www.malabarflash.com] മഞ്ഞക്കടലായി എത്തിയ ആരാധകരുടെ പ്രതീക്ഷ കാത്ത് കേരള ബ്ളാസ്റ്റേഴ്സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ രണ്ടാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ കേരളത്തിന്‍െറ സ്വന്തം മഞ്ഞപ്പടക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒന്നിനെതിരെ മൂന്നു ഗോള്‍ ജയം.

മൂന്നു ഗോളില്‍ ഒന്ന് സ്കോര്‍ ചെയ്തത് മുഹമ്മദ് റാഫിയും കൂടിയായപ്പോള്‍ കേരളത്തിന്‍െറ ആരാധകരുടെ സന്തോഷം ഇരട്ടിയായി. മുഹമ്മദ് റാഫിക്ക് പുറമെ യോസുവും വാട്ടുമാണ് കേരളത്തിന്‍െറ മറ്റു ഗോളുകള്‍ നേടിയത്. വെലസിന്‍െറ വകയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്‍െറ ഗോള്‍.

മികച്ച കളിയാണ് 60000ല്‍ അധികം വരുന്ന കാണികളുടെ മുന്നില്‍ കഴിഞ്ഞ സീസണിലെ റണ്ണര്‍ അപ്പായ കേരളാ ബ്ളാസ്റ്റേഴ്സ് പുറത്തെടുത്തത്. കളിയില്‍ ഏറിയ സമയവും കേരളമാണ് മികച്ച കളി പുറത്തെടുത്തത്. നിരവധി മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാന്‍ ബ്ളാസ്റ്റേഴ്സിന്‍െറ കളിക്കാര്‍ക്ക് സാധിച്ചില്ല.


ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 49ാം മിനിറ്റിലാണ് ആദ്യ ഗോള്‍ കേരളം അടിച്ചത്. സ്പാനിഷ് താരം യോസു കുറിയാസിന്‍െറ വകയായിരുന്നു ആദ്യ ഗോള്‍. ബോക്സില്‍ നിന്നുള്ള ശക്തമായ അടി നോര്‍ത്ത് ഈസ്റ്റിന്‍െറ മലയാളി കീപ്പര്‍ രഹനേഷിന് തടുക്കാന്‍ സാധിച്ചില്ല. 68ാം മിനിറ്റില്‍ മികച്ചൊരു ബാക്ക് ഹെഡറിലൂടെ മുഹമ്മദ് റാഫി കേരളത്തിന്‍െറ രണ്ടാം ഗോള്‍ നേടി. 72ാം മിനിറ്റില്‍ ഇംഗ്ളീഷ് താരം സാഞ്ചസ് വാട്ട് കേരളത്തിന്‍െറ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 82ാം മിനിറ്റില്‍ അര്‍ജന്‍റീനയുടെ നികോളസ് വാലസ് മികച്ചൊരു ഷോട്ടിലൂടെയായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയുടെ ആശ്വാസ ഗോള്‍ നേടിയത്.




Keywords: Sports News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.