കാസര്‍കോട്:[www.malabarflash.com] കുഡ്‌ലു ബാങ്ക് കൊള്ളയടിച്ച കേസില്‍ മുഖ്യ പ്രതികളിലൊരാളായ ചൗക്കിയിലെ മുജീബിനെ പോലീസ് അറസ്റ്റ് ചെയ്തു. മുള്ളേരിയയില്‍നിന്ന് ആദൂര്‍ പോലീസാണു മുജീബിനെ പിടികൂടിയത്.
ബാങ്കില്‍നിന്ന് 20 കിലോഗ്രാം സ്വര്‍ണവും 13 ലക്ഷം രൂപയുമാണു കൊള്ളയടിച്ചത്. ഇതില്‍ 7.150 കിലോഗ്രാം സ്വര്‍ണം കേസിന്റെ സൂത്രധാരന്‍ ഷെരീഫ് എന്ന ദുല്‍ദുല്‍ ഷെരീഫിന്റെ പച്ചമ്പളയിലെ വീട്ടുപറമ്പില്‍നിന്നു കണ്ടെത്തിയിരുന്നു. ബാക്കി സ്വര്‍ണം മുജീബിന്റെ കൈയിലുണ്ടെന്നാണ് അന്നു പോലീസിനു ലഭിച്ചിരുന്ന വിവരം. മുജീബിനെ ചോദ്യം ചെയ്താല്‍ ബാക്കി സ്വര്‍ണവും പണവും കണ്ടെത്താന്‍ കഴിയുമെന്നു നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു.

മുജീബിനെ വിശദമായി ചോദ്യംചെയ്യുന്നതോടെ പത്തു കിലോഗ്രാം സ്വര്‍ണവും കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. എറണാകുളം സ്വദേശികളായ രണ്ടുപേരെകൂടി കേസില്‍ കിട്ടാനുണ്ട്. ഇവരുടെ പേരും വിലാസവും മുജീബിന് അറിയാമെന്നാണു പോലീസ് കരുതുന്നത്.
കവര്‍ച്ചാ കേസിലെ മറ്റു പ്രതികളായ ചൗക്കിയിലെ കരീം(32), ചൗക്കി ബദര്‍ നഗറിലെ കെ.എ മുഹമ്മദ് സാബിര്‍ (27), ചൗക്കി കുന്നിലിലെ അബ്ദുല്‍ മഹ്ഷൂഖ് (25), മജലിലെ ഷാനു എന്ന ഷാനവാസ് (22) തുടങ്ങിയവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഏഴിന് ഉച്ചയ്ക്കാണ് കാസര്‍ഗോഡ്-മംഗളൂരു ദേശീയപാതയോരത്ത് എരിയാലിലെ കുഡ്‌ലു ബാങ്കില്‍നിന്ന് 17 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 13 ലക്ഷം രൂപയും കവര്‍ന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment