ഇടുക്കി:[www.malabarflash.com] തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അടിമാലിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് കല്ലാര്‍ ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയായ പുത്തന്‍പുരക്കല്‍ വീട്ടില്‍ ലിസി രാജനാണ് മരിച്ചത്.
അടിമാലിയിലെ ആശുപത്രിയിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. വിദഗ്ധ ചികിത്സക്കായി കോതമംഗലത്തെ ആശുപത്രിയിലേക്ക് ലിസിയെ കൊണ്ടു പോകും വഴിയായിരുന്നു മരണം.
തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ കഴിഞ്ഞദിവസം വൈകിട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലിസിയെ ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. ആശുപത്രിയില്‍ നിന്ന് തിരികെ വീട്ടിലെത്തിയ ലിസി വ്യാഴാഴ്ച പുലര്‍ച്ചോടെ വീണ്ടും കുഴഞ്ഞ് വീഴുകയായിരുന്നു.
അടിമാലിയിലെ ആശുപത്രിയിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. വിദഗ്ധ ചികിത്സക്കായി കോതമംഗലത്തെ ആശുപത്രിയിലേക്ക് ലിസിയെ കൊണ്ടു പോകും വഴിയായിരുന്നു മരണം.
Keywords: Idukki News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment