റിയാദ്:[www.malabarflash.com] സൗദി അറേബ്യയിലെ റിയാദില്‍ മലയാളി യുവാവിനെ ബംഗ്ലാദേശ് സ്വദേശികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. നിലമ്പൂര്‍ രാമംകുത്ത് തണ്ടുപാറക്കല്‍ ബീരാന്‍ ഹാജികൌലത്ത് ദമ്പതികളുടെ മകന്‍ മകന്‍ ഷെരീഫ് ആണ് മരിച്ചത്.
33 കാരനായ ഷെരീഫ് കഴിഞ്ഞ ഏഴ് വര്‍ഷമായി റിയാദിലെ അറൂബ് സ്ട്രീറ്റിലെ എലക്‌ട്രോ സൗദി സര്‍വീസസ് ലിമിറ്റഡ് കമ്പനിയില്‍ ജോലി ചെയ്തു വരുകയായിരുന്നു.
പത്ത് ദിവസം മുന്‍പ് ബംഗ്ലാദേശ് സ്വദേശികളുടെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ ഷെരീഫിനെ പിന്നീട് സൂലയിലെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയും അവിടെ വച്ച് വീണ്ടും മര്‍ദ്ദിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് നാട്ടില്‍ ലഭിച്ച വിവരം.
സംഭവം അറിഞ്ഞു ഷെരീഫിന്റെ ജേഷ്ഠന്‍ ഫൈസല്‍ റിയാദില്‍ എത്തിയിട്ടുണ്ട്. അസ്ലിയയാണ് ഭാര്യ, ഏകമകന്‍: അന്‍ഷിദ്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment