കാസര്‍കോട്:[www.malabarflash.com] പുത്തിഗെ പഞ്ചായത്തില്‍ കോലീബി സഖ്യമുണ്ടെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആരോപണം വാസ്തവ വിരുദ്ധമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ പറഞ്ഞു.
മുസ്ലിം ലീഗ് ഉള്‍പ്പെടുന്ന യു.ഡി.എഫ് മുന്നണിയിലുള്ളവരുമായല്ലാതെ മറ്റു പാര്‍ട്ടികളുമായി ബന്ധമോ കൂട്ടുകെട്ടോ ഇല്ല സി.പി.എം ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിനെ മറയിടാന്‍ മറ്റു പാര്‍ട്ടികളെ വലിച്ചിഴയ്ക്കുന്നത് അപഹാസ്യമാണ്. പുത്തിഗെ പഞ്ചായത്തിലെ 3, 4 വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് മല്‍സരിക്കുന്നത്. ഇവിടത്തെ തോല്‍വി ഇപ്പോഴെ സി.പി.എം ജില്ലാ സെക്രട്ടറി സമ്മതിച്ചിരിക്കുകയാണ്.
ജില്ലാ പഞ്ചായത്ത് എടനീര്‍ ഡിവിഷനില്‍ എല്‍.ഡി.എഫ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥി സി.പി.ഐ പ്രവര്‍ത്തകനാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണ് സി.പി.എം ശ്രമമം. കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍.ഡി.എഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയും, ഒരു അബ്കാരി കോണ്‍ട്രാക്ടറും, ബി.ജെ.പിയും തമ്മില്‍ ധാരണയുള്ളത് വ്യക്തമായ സാഹചര്യത്തില്‍ ഇതിനെക്കുറിച്ചുള്ള സി.പി.എമ്മിന്റെ നിലപാട് അറിയാന്‍ താല്‍പര്യമുണ്ട്. യു.ഡി.എഫിന്റെയും മുസ്ലിം ലീഗിന്റെയും മുഖ്യശത്രു ബി.ജെ.പിയാണെന്നും അവരോട് യാതൊരു ബന്ധത്തിന് തയ്യാറല്ലെന്നും ഖമറുദ്ദീന്‍ പറഞ്ഞു.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment