Latest News

ദുബൈ കെ.എം.സി.സി യെമന്‍ വി കെയര്‍; ഓരോ ദിര്‍ഹമിനും ഒരു മില്യന്റെ മൂല്യം

ദുബൈ:[www.malabarflash.com] യെമന്‍ വി കെയര്‍ കാമ്പയിനോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സമാഹരിച്ച 25 ടണ്‍ ഭക്ഷ്യവസ്തുക്കളും പുതുവസ്ത്രങ്ങളും മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ പ്രവര്‍ത്തകരില്‍ നിന്ന് സമാഹരിച്ച ഒരു ദിവസത്തെ വേതനവും അടങ്ങിയ ധനസഹായവും എമിറേറ്റ് റെഡ്ക്രസന്റ് ദുബൈ മേധാവി മുഹമ്മദ് അബ്ദുല്ല അല്‍ ഹാജ് അല്‍ സറൂനിയെ ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍നഹയും ജന. സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും കൈമാറി.

യെമന്‍ പുനര്‍നിര്‍മാണം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം തുടങ്ങി വളരെ അത്യാവശ്യമായ പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 1,38,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ സേവനം ലഭിച്ചു കഴിഞ്ഞു. 150ഓളം സ്‌കൂളുകളുടെയും 50ഓളം ആശുപത്രികളുടെയും പുനര്‍ നിര്‍മാണം ഏറെ പുരോഗമിച്ചിട്ടുണ്ട്. കുടുംബങ്ങള്‍ക്ക് ദിവസേനയുള്ള ഭക്ഷണം കൂടാതെ മരുന്നും വസ്ത്രവും നല്‍കുന്നുണ്ട്. 250 മില്യനില്‍ പരം ഇപ്പോള്‍ തന്നെ യെമന്‍ ജനതക്ക് വേണ്ടി ചെലവഴിച്ചുകഴിഞ്ഞു. യെമന്റെ ഏഥന്‍ തുറമുഖത്ത് വെയര്‍ഹൗസുകള്‍ സ്ഥാപിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നുണ്ട്.


ദുബൈ ഗവണ്‍മെന്റിന്റെയും കോര്‍പറേറ്റുകളുടെയും വലിയ സഹായം റെഡ് ക്രസന്റിന് ലഭിക്കുന്നുണ്ടെങ്കിലും ദുബൈ കെ.എം.സി.സിയില്‍ നിന്ന് ലഭിക്കുന്ന ഓരോ ദിര്‍ഹമും ഒരു മില്യന്‍ മൂല്യമായാണ് കാണുന്നതെന്ന് റെഡ് ക്രസന്റ് ദുബൈ മേധാവി അല്‍ സറൂനി വ്യക്തമാക്കി. ഇന്ത്യന്‍ പ്രവാസികളുടെ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമായ മാതൃകയാണിതെന്നും ഇന്ത്യയും യു.എ.ഇയും കാത്തുസൂക്ഷിച്ചുപോരുന്ന നൂറ്റാണ്ടുകളുടെ പൈതൃകത്തിന്റെ ശ്രേഷ്ടമായ സാംസ്‌കാരിക കണ്ണിയായിട്ടാണ് കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ കെ.എം.സി.സി ജന. സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, അഡ്വ. സാജിദ് അബൂബക്കര്‍, മുസ്തഫ തിരൂര്‍, ഉമ്മര്‍ ഹാജി ആവയില്‍, ഉസ്മാന്‍ പി. തലശ്ശേരി, അഷ്‌റഫ് കൊടുങ്ങല്ലൂര്‍ ചടങ്ങില്‍ സംബന്ധിച്ചു.




Keywords:Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.