ബേക്കല്‍: [www.malabarflash.com] ജില്ലയിലെ സാമൂഹ്യ - സാംസ്‌ക്കാരിക - വിദ്യാഭ്യാസ മണ്ഡലങ്ങളിലെ സജീവ സാന്നിധ്യവും പൊതു പ്രവര്‍ത്തകനുമായ മൗവ്വല്‍ മുഹമ്മദ് മാമു ഉദുമ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നു.
നിരവധി സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദേശീയ മനുഷ്യാവകാശ പൗരാവകാശ സംഘടനയായ പിയുസിഎല്‍ ജില്ലാ ട്രഷറര്‍, ജില്ലക്കാരുടെ പൊതുവേദിയായ കെസെഫ് പ്രവാസി സംഘടനയുടെ കോ ഓഡിനേറ്റര്‍, മുന്‍ സെക്രട്ടറി, ബേക്കല്‍ ഫോര്‍ട്ട് പാസഞ്ചര്‍ അസോസിയേഷന്‍ പ്രസിഡന്റ്. മാപ്പിള കവി എം കെ അഹ് മദ് സ്മാരക സമിതി കണ്‍വീനര്‍, മുഹമ്മദന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മവ്വല്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നതോടൊപ്പം പള്ളിക്കര എഡ്യുക്കേഷന്‍ സൊസൈറ്റി, പള്ളിക്കര ഹസനിയ വിദ്യാഭ്യാസ സംഘടനകളിലും പ്രവര്‍ത്തിച്ചുവരുന്നു.
ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ മുമ്പാകെ പത്രിക സമര്‍പണ വേളയില്‍ പ്രൊ. ടി ടി ജേക്കബ്, കൊപ്പല്‍ അബ്ദുല്ല, ബേക്കല്‍ ഫോര്‍ട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ ഹാജി, ദുബൈ പ്രതികരണ വേദി സെക്രട്ടറി ഹക്കീം ബേക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment