ലത്തൂര്‍ (മഹാരാഷ്ട്ര):[www.malabarflash.com] അശ്ലീല സന്ദേശം പോസ്റ്റ് ചെയ്തതിന് വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ മറാത്തവാഡ പ്രദേശത്താണ് സംഭവം. ലത്തൂര്‍ ജില്ലയിലെ ചകുര്‍ പൊലീസാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തത്.
അധിക്ഷേപ സന്ദേശം അയച്ച മറ്റ് മൂന്ന് ഗ്രൂപ്പ് അംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു. അശ്ലീല വീഡിയോ സന്ദേശം ഉള്‍പ്പടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതാണ് കേസിന് ആധാരം.[www.malabarflash.com]
ഗ്രൂപ് അഡ്മിന്‍ ശിവാജി ബര്‍ചെ, ഗ്രൂപ്പ് അംഗങ്ങളായ രാജ്കുമാര്‍ തെലങ്കെ, അമോല്‍ സോംവാന്‍ഷി, മനോജ് ലാവറേല്‍ എന്നിവരാണ് അറസ്റ്റിലായത്. [www.malabarflash.com]
ഗ്രൂപ് അഡ്മിന്‍ ശിവാജി ബര്‍ചെ, ഗ്രൂപ്പ് അംഗങ്ങളായ രാജ്കുമാര്‍ തെലങ്കെ, അമോല്‍ സോംവാന്‍ഷി, മനോജ് ലാവറേല്‍ എന്നിവരാണ് അറസ്റ്റിലായത്. [www.malabarflash.com]
ഇന്ത്യന്‍ ശിക്ഷാ നിയമം 153, 34 വകുപ്പുകളും ഐടി ആക്ടിലെ 67-ാം വകുപ്പും അനുസരിച്ച് ഗ്രൂപ് അഡ്മിന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മനപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതിനും അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് കേസ്.
ഐടി ആക്ട് 67-ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപവരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഒരു വര്‍ഷം വരെ തടവോ വിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment