ബംഗളൂരു:[www.malabarflash.com] പാലംപണി പൂര്‍ത്തിയാക്കാത്തതിനാല്‍ മൂന്ന് കിലോമീറ്റര്‍ താണ്ടാന്‍ മുക്കാല്‍ മണിക്കൂര്‍ എടുക്കുന്നതായും ഇത് സ്‌കൂളിലത്തൊന്‍ പ്രയാസമുണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് മലയാളി ബാലന്റെ കത്ത്.
യശ്വന്തപുരം എം.ഇ.എസ് റോഡിലെ റെയില്‍വേ മേല്‍പാലം നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് നാഷനല്‍ പബ്‌ളിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി അഭിനവ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ മേല്‍പാലം നിര്‍മാണം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് റെയില്‍വേ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.
വിദ്യാരണ്യപുര ദൊഡ്ഡ ബൊമ്മസാന്ദ്രയിലാണ് അഭിനവ് താമസിക്കുന്നത്. യശ്വന്ത്പുരയിലെ സ്‌കൂളിലേക്ക് ഇവിടെനിന്ന് മൂന്ന് കിലോമീറ്ററുണ്ട്. സ്‌കൂള്‍ബസിന് ഇവിടെ എത്താന്‍ 15 മിനിറ്റ് മതി. എന്നാല്‍, റെയില്‍വേ ഗേറ്റിനടുത്തുള്ള കാത്തുനില്‍പുകാരണം 45 മിനിറ്റോളം യാത്രചെയ്താലേ സ്‌കൂളിലത്തെൂ. വഴിയിലുള്ള കാത്തിരിപ്പ് ആരോഗ്യത്തെയും പഠനത്തെയും ബാധിക്കുന്നതായും അഭിനവ് കത്തില്‍ സൂചിപ്പിച്ചു.
സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുംവേണ്ടിയാണ് തന്റെ കത്തെന്നും അഭിനവ് പ്രധാനമന്ത്രിയെ ഉണര്‍ത്തി. ഒന്നാം തീയതിയാണ് അഭിനവ് കത്തയച്ചത്.
മലയാളികളായ എസ്. സുരേഷ്‌കുമാറിന്റെയും അശ്വതിയുടെയും മകനാണ് അഭിനവ്. മുത്തച്ഛന്‍ കരുനാഗപ്പള്ളി സ്വദേശി എം. ഭാസ്‌കരപിള്ളയുടെ സഹായത്തോടെയാണ് അഭിനവ് കത്ത് തയാറാക്കിയത്.
Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment