ജോധ്പൂര്‍:[www.malabarflash.com] ഉച്ച ഭക്ഷണം വിളമ്പുന്ന പാത്രത്തില്‍ തൊട്ടതിന് ദളിത് ബാലനെ അധ്യാപകന്‍ മര്‍ദ്ദിച്ചു. രാജസ്ഥാനിലെ ജോധ്പൂരിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.
നാലാം ക്ലാസുകാരനായ ദിനേഷ് മേഘ്‌വാളാണ് ഇര. ഹേമറാം ചൗധരിയെന്ന അധ്യാപകനാണ് മര്‍ദ്ദിച്ചത്. സംഭവം ചോദിക്കാനെത്തിയ കുട്ടിയുടെ പിതാവിനെയും മര്‍ദ്ദിച്ചുവത്രെ. കുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതി നല്‍കിയെന്നല്ലാതെ അധ്യാപകനെതിരെ പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
ഇവിടെ ദളിതുകള്‍ക്കും ഉന്നത ജാതിയില്‍പെട്ടവര്‍ക്കും പ്രത്യേകം പ്ലേറ്റിലാണ് ഭക്ഷണം വിളമ്പുന്നത്. എന്നാല്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ തടസ്സമുണ്ടാക്കിയെന്ന് കാണിച്ച് അധ്യാപകനായ ഹേമറാം ചൗധരി കുട്ടിയുടെ പിതാവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം സംഭവം ഞെട്ടിക്കുന്നതാണെന്ന് ശിശുസംരക്ഷണ പ്രവര്‍ത്തക നിഷ സിദ്ധു പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment