Latest News

ഉദുമ കരിപ്പോടി വാര്‍ഡില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം: ലീഗില്‍ ഭിന്നത

ഉദുമ[www.malabarflash.com]: ഉദുമ ഗ്രാമ പഞ്ചായത്തില്‍ യു.ഡി.എഫിന്റെ സിററിംങ്ങ് സീററായ കരിപ്പോടി വാര്‍ഡില്‍ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഭിന്നത. യൂത്ത് ലീഗ് നേതാവ് ഹരിസ് അങ്കക്കളരിയും പ്രവാസി ലീഗ് നേതാവ് കാപ്പില്‍ മുഹമ്മദ് പാഷയുമാണ് ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണയിലുളളത്.

സി.പി.എമ്മില്‍ നിന്നും ലീഗിലേക്ക് ചാടിയ കാപ്പില്‍ മുഹമ്മദ് പാഷ പാലക്കുന്ന് വാര്‍ഡില്‍ മത്സരിക്കാനുളള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് പാലക്കുന്ന് സംവരണ വാര്‍ഡായി പ്രഖ്യാപനം വരുന്നത്. ഇത് പാഷാക്ക് കനത്ത തിരിച്ചടിയാവുകയും മുസ്‌ലിം ലീഗിനും തലവേദനായുമായി.

ഇടതു പക്ഷത്ത് നിന്നും മുഹമ്മദ് പാഷ ലീഗിക്കേ് വരാനുളള പ്രധാന കാരണം പാലക്കുന്ന് വാര്‍ഡില്‍ മത്സരിക്കാനുളള അവസരം സി.പിഎം നിഷേധിച്ചതാണ്. പാലക്കുന്ന് വാര്‍ഡ് സംവരണമായതോടെ വിജയ പ്രതീക്ഷയുളള കരിപ്പോടി വാര്‍ഡില്‍ മുഹമ്മദ് പാഷയെ മത്സരിപ്പിക്കാന്‍ ഒരു വിഭാഗം ശ്രമം തുടങ്ങിയത്.

എന്നാല്‍ കരിപ്പോടി വാര്‍ഡ് സ്വപ്നം കണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സജീവ സാന്നിധ്യം അറിയിച്ച ഹാരിസ് അങ്കക്കളരിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യവുമായി ഒരു വിഭാഗം പരസ്യമായി രംഗത്ത് വന്നതോടെയാണ് ഭിന്നത രൂക്ഷമായത്.

അതിനിടെ രണ്ട് ഇറക്കുമതി സ്ഥാനാര്‍ത്ഥിമാരെയും ഒഴിവാക്കി കരിപ്പോടി വാര്‍ഡിലെ ഒരുമ അബ്ദുല്‍റഹിമാന്റെ പേര് നിര്‍ദ്ദേശിച്ചെങ്കിലും അബ്ദുല്‍ റഹിമാന്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ഞായറാഴ്ച ചേര്‍ന്ന മുസ്‌ലിം ലീഗിന്റെ വാര്‍ഡ് കമ്മിററിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞില്ല. ഇതോടെ കരിപ്പോടി വാര്‍ഡിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുസ്‌ലിം ലീഗ് പഞ്ചായത്ത് പാര്‍ലിമെന്ററി ബോഡിന് വിട്ടിരിക്കുകയാണ്.

അതിനിടെ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി സതീഷ് നമ്പ്യാര്‍, കെ.ജി മാധവന്‍, അന്‍സാരി കരിപ്പോടി എന്നിവരുടെ പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ മത്സര രംഗത്തില്ലെന്ന് അന്‍സാരി ഇതിനകം തന്നെ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ഐ.എന്‍.എല്ലിലെ സീനത്ത് സമീറാണ് ഇവിടെ വിജയിച്ചത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.