നോയിഡ:[www.malabarflash.com] ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ദലിത് കുടുംബത്തിന് നേരെ പൊലീസ് അതിക്രമം. വീട് കൊള്ളടയടിച്ചതില്‍ പരാതിയുമായി ദന്‍കോര്‍ പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തെയാണ് പൊലീസ് മര്‍ദിച്ചത്. മോഷണത്തിനെതിരെ പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ സ്റ്റേഷനിലെത്തിയത്.
പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് കുടുംബം ദന്‍കോര്‍ സ്റ്റേഷനുമുന്നില്‍ പ്രതിഷേധവുമായെത്തിയത്. ഇതില്‍ പ്രകോപിതരായ പൊലീസുകാര്‍ സ്റ്റേഷന്‍ മേധാവി പ്രവീണ്‍ യാദവിന്റെ നേതൃത്വത്തില്‍ കുടുംബത്തെ ആക്രമിക്കുകയായിരുന്നു.

ദലിത് ആക്ടിവിസ്റ്റുകളാണ് സോഷ്യല്‍ മീഡിയ വഴി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സ്ത്രീകളും കുട്ടിയുമടങ്ങുന്ന കുടുംബത്തെ പൊലീസുകാര്‍ നഗ്നരാക്കിയ ശേഷം മര്‍ദിക്കുകയും വലിച്ചിഴക്കുകയും ചെയ്തുവെന്ന് ഇവര്‍ ആരോപിച്ചു.
ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു പൊലീസ് അക്രമം അഴിച്ചുവിട്ടത്. എന്നാല്‍ കുടുംബം നഗ്നരായി സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നുവെന്നും മോഷണത്തെക്കുറിച്ച് നുണ പറയുകയാണെന്നുമാണ് പൊലീസിന്റെ വാദം.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment