Latest News

മൊബൈലും ലാപ്‌ടോപ്പും ഉള്‍പ്പെടെ 82 സ്വതന്ത്ര ചിഹ്നങ്ങള്‍

കോഴിക്കോട്:[www.malabarflash.com] ത്രിതല പഞ്ചായത്ത്, നഗരസഭ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുകള്‍ ഒരേപോലെ നടക്കുമ്പോള്‍ ചിഹ്നങ്ങള്‍ക്കു ക്ഷാമമുണ്ടാകാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക ശ്രദ്ധ. ത്രിതല പഞ്ചായത്തുകളിലേക്കു വെവേറെ ബാലറ്റുകളായതിനാല്‍ ചിഹ്നങ്ങള്‍ ആവര്‍ത്തിച്ചേക്കാം. എന്നാല്‍ സ്വതന്ത്രരുടെ ആധിക്യം എവിടെയെങ്കിലുമുണ്ടായാല്‍ അവരെ കരുതി 84 ചിഹ്നങ്ങളുടെ പട്ടിക കമ്മീഷന്‍ പുറത്തിറക്കി. എന്നാല്‍ ഇതില്‍ മൂന്നു ചിഹ്നങ്ങള്‍ രജിസ്റ്റേര്‍ഡ് കക്ഷികള്‍ക്കായി നീക്കിവയ്ക്കുകയും സിഎംപിയുടെ പഴയ ചിഹ്നം തിരികെ സ്വതന്ത്രപട്ടികയില്‍ എത്തുകയും ചെയ്തതോടെ 82 ചിഹ്നങ്ങള്‍ സ്വതന്ത്രര്‍ക്കായി ബാക്കിയുണ്ട്.

അംഗീകൃത ദേശീയ രാഷ്ട്രീയകക്ഷികള്‍ ആറെണ്ണമുണ്ട്. തദ്ദേശസ്ഥാപനങ്ങളിലേക്ക് ഈ കക്ഷികളുടെ ഔദ്യോഗിക സ്ഥാനാര്‍ഥികളായി മത്സരിക്കുന്നവര്‍ക്ക് അംഗീകൃത ചിഹ്നം അനുവദിക്കും. ബിഎസ്പി (ആന), ബിജെപി (താമര), സിപിഐ (ധാന്യക്കതിരും അരിവാളും), സിപിഎം (അരിവാള്‍, ചുറ്റിക, നക്ഷത്രം), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (കൈ), നാ്ഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (നാഴികമണി) എന്നിവയാണു ദേശീയകക്ഷികളുടെ പട്ടികയിലുള്ള പാര്‍ട്ടികളും ചിഹ്നങ്ങളും.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് (ഏണി), ജനതാദള്‍ - സെക്കുലര്‍ (തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷക സ്ത്രീ), കേരള കോണ്‍ഗ്രസ് - എം (രണ്ടില), ആര്‍എസ്പി (മണ്‍വെട്ടിയും മണ്‍കോരികയും) എന്നിവയ്ക്കാണ് സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന നിലയില്‍ ചിഹ്നം അനുവദിച്ചിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടി (ചൂല്‍), എഐഡിഎംകെ (തൊപ്പി), ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് (സിംഹം), സിഎംപി അരവിന്ദാക്ഷന്‍ (ടെലിവിഷന്‍), സിഎംപി സി.പി. ജോണ്‍ (നക്ഷത്രം), തൃണമൂല്‍ കോണ്‍ഗ്രസ് (പുല്ലും പൂവും), കോണ്‍ഗ്രസ് -എസ് (കായ്ഫലമുള്ള തെങ്ങ്), ഐഎന്‍എല്‍ (ത്രാസ്), ജെഎസ്എസ് (ബസ്), ജനതാദള്‍ -യു (അമ്പ്), കേരള കോണ്‍ഗ്രസ് (കസേര), കേരള കോണ്‍ഗ്രസ് - ബി (ഉദയസൂര്യന്‍), കേരള കോണ്‍ഗ്രസ് - ജേക്കബ് (ബാറ്ററി ടോര്‍ച്ച്), നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് (ഗ്ലാസ് ടംബ്ലര്‍), പിഡിപി (വഞ്ചി), രാഷ്ട്രീയ ലോക് സമദപാര്‍ട്ടി (സീലിംഗ്ഫാന്‍), ആര്‍പിഐ (താഴും താക്കോലും), എസ്‌ജെപി (കലപ്പ), എസ്പി (കാര്‍), ശിവസേന (വില്ലും അമ്പും), എസ്ഡിപിഐ (കണ്ണട), എല്‍ജെപി (ബംഗ്ലാവ്), വെല്‍ഫെയര്‍ പാര്‍ട്ടി (ഗ്യാസ് സിലിര്‍).

അലമാര, ആന്റിന, ആപ്പിള്‍, ഓട്ടോറിക്ഷ, ബലൂണ്‍, മണി, സൈക്കിള്‍, കുപ്പി, പുസ്തകം, കോട്ട്, ക്രിക്കറ്റ് ബാറ്റ്, ഗ്യാസ് സ്റ്റൗ, ഹെല്‍മറ്റ്, ഹോക്കി സ്റ്റിക്കും പന്തും, ലാപ്‌ടോപ്പ്, മൊബൈല്‍ഫോണ്‍, എഴുത്തുപെട്ടി, മാങ്ങ, കുക്കര്‍, സ്റ്റെതസ്‌കോപ്പ്, ടെലിഫോണ്‍, വിമാനം, തീവണ്ടി എന്‍ജിന്‍ തുടങ്ങിയവ സ്വതന്ത്ര ചിഹ്നങ്ങളാണ്.

അംഗീകൃത രാഷ്ട്രീയകക്ഷികള്‍ അവയുടെ ഉത്തരവാദപ്പെട്ട ഭാരവാഹിയുടെ കത്തു സഹിതമാണ് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് ചിഹ്നം അനുവദിക്കാനുള്ള കത്തു നല്‍കേണ്ടത്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ താത്പര്യമുള്ള ചിഹ്നങ്ങള്‍ നല്‍കണം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്ന അവസാനദിവസമാണ് ചിഹ്നങ്ങള്‍ അനുവദിക്കുന്നത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.