Latest News

സിഐടിയു കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്റെ മാതാവ്‌ നാരായണിയമ്മ നിര്യാതയായി

ഭീമനടി[www.malabarflash.com]: കര്‍ഷക- കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ അട്ടക്കാട്ടെ പരേതനായ തോട്ടോന്‍ കോമന്‍ മണിയാണിയുടെ ഭാര്യ ബായക്കോടന്‍ വീട്ടില്‍ നാരായണിയമ്മ (84) നിര്യാതയായി.

കോട്ടച്ചേരി പടിഞ്ഞാറേ ബായക്കോടന്‍ തറവാട്ടംഗമാണ്. സംസ്‌കാരം ചൊവ്വാഴ്ച. മക്കള്‍: ടി കെ രാജന്‍ (സിഐടിയു കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി, സിപിഐ എം കാസര്‍കോട് ജില്ലാകമ്മിറ്റി അംഗം), ശാന്തകുമാരി (അട്ടക്കാട്), ടി കെ നാരായണന്‍ (ലേഖകന്‍, ദേശാഭിമാനി കാഞ്ഞങ്ങാട് ബ്യൂറോ), ബാലാമണി (കരിന്തളം), ഉണ്ണികൃഷ്ണന്‍ (അട്ടക്കാട്). മരുമക്കള്‍: കെ എ രാധ (സീനിയര്‍ മാനേജര്‍, ജില്ലാ സഹകരണ ബാങ്ക് കാസര്‍കോട്), എം ഗീത (മാനേജര്‍, തായന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പരപ്പ), പി ചന്തൂഞ്ഞി (പള്ളിപ്പുറത്ത്, കരിന്തളം), ലതിക (മരുതോം), പരേതനായ കനകന്‍ നാരായണന്‍ (മഡിയന്‍).




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.