Latest News

വെള്ളാപ്പള്ളിയുടെ നീക്കം എസ്എന്‍ഡിപിക്കാരെ ആര്‍എസ്എസ് ആക്കാന്‍: പിണറായി

കാസര്‍കോട്:[www.malabarflash.com] വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപിക്ക് വേണ്ടി പാര്‍ടി ഉണ്ടാക്കാനല്ല ശ്രമിക്കുന്നത്, മറിച്ച് എസ്എന്‍ഡിപിക്കാരെ ആര്‍എസ്എസ് ആക്കാനാണ് നോക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി. ആര്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ വെള്ളാപ്പള്ളി സംഘടിപ്പിക്കുന്ന റാലിക്ക് കൂട്ടുനില്‍ക്കണോയെന്ന് സാധാരണ എസ്എന്‍ഡിപിക്കാര്‍ ചിന്തിക്കണം.

ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നില്‍ ധാരാളം ദുരൂഹതയുണ്ട്. അവര്‍ തന്നെ കൊലപ്പെടുത്തുമെന്ന് ശാശ്വതീകാനന്ദ കണ്ണൂരുള്ള തന്റെയൊരു സുഹൃത്തിനോട് പറഞ്ഞിരുന്നു. ഈ "അവര്‍" ആരെന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരം എല്ലാവരുടെയും മനസിലുണ്ട്. എന്നാല്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അതിന് പ്രത്യേകസംഘം കേസ് അന്വേഷിക്കണം.

തെഗാഡിയയും അമിത്ഷായും മറ്റും സംസ്ഥാനത്തെ വര്‍ഗീയതയുടെ പരീക്ഷണ കേന്ദ്രമാക്കാനാണ് ശ്രമിക്കുന്നത്. സാമുദായിക ശക്തികളെ വളര്‍ത്തികൊണ്ടുവന്ന് വര്‍ഗീയത ഇളക്കി വിടാനാണ് ആര്‍എസ്എസ് നോക്കുന്നത്. വെള്ളാപ്പള്ളിയെ കൂട്ടുപിടിക്കുന്നത് അതിനാണ്. ഇത്തരത്തിലുള്ള വെള്ളാപ്പളളി - ആര്‍എസഎഎസ് കുട്ടുകെട്ടിന് സൗകര്യമൊരുക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്.

ആര്‍എസ്എസ് അക്കുണ്ട് തുറന്നാലും കുഴപ്പമില്ല തനിക്ക് ഭരണ തുടര്‍ച്ചമാത്രം മതിയെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചിന്ത. അതിനാലാണ് കെപിസിസി യോഗത്തില്‍പോലും ആര്‍എസ്എസിനെതിരെ ഒരക്ഷരവും ഉമ്മന്‍ചാണ്ടി പറയാന്‍ അനുവദിക്കാത്തതെന്നും പിണറായി പറഞ്ഞു.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം പി, സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, തൃക്കരിപ്പൂര്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി എച്ച് കുഞ്ഞമ്പു എന്നിവരും പിണറായിക്കൊപ്പമുണ്ടായിരുന്നു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.