തിരുവനന്തപുരം:[www.malabarflash.com] സമയത്ത് ചികിത്സ ലഭ്യമാക്കാതിരുന്നതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരുമണിക്കൂറോളം ഡോക്ടര്‍മാര്‍ ചികിത്സ നല്‍കിയില്ല. മാതൃഭൂമി ന്യൂസ് ചാനലിലെ ക്യാമറാമാന്‍ റെജിമോന്‍ ആണ് മരിച്ചത്. 32 വയസായിരുന്നു. തിരുവനന്തപുരം ആനയറ കുടവൂര്‍ സ്വദേശിയാണ്. സുബിയാണ് ഭാര്യ. അഞ്ചുവയസുകാരി നക്ഷത്ര ഏക മകള്‍.
സംഭവത്തെ തുടര്‍ന്ന് റെജിമോന്റെ ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും ജനറല്‍ ഹോസ്പിറ്റലിന് മുന്നില്‍ തടിച്ചുകൂടി പ്രതിഷേധം അറിയിച്ചു. വി ശിവന്‍കുട്ടി എംഎല്‍എയും സ്ഥലത്തെത്തി. മാധ്യമപ്രവര്‍ത്തകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി ഇടപെട്ടു. ചികിത്സ നല്‍കാതിരുന്ന ഡ്യൂട്ടി ഡോക്ടര്‍ അയിഷയെ സസ്‌പെന്‍ഡ് ചെയ്തു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment