ലഖ്‌നൗ:[www.malabarflash.com] ഇന്ത്യയിലെ ജനങ്ങളെ ഏറ്റവും പേടിപ്പെടുത്തുന്ന രോഗമാണ് പ്രമേഹം. ചികിത്സയും ഭക്ഷണക്രമവുമൊക്കെയായി ഏറെ ബുദ്ധിമുട്ടിക്കുന്ന രോഗം. എന്നാല്‍ സങ്കടപ്പെടേണ്ട, പ്രമേഹരോഗികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത വരുന്നു. അഞ്ചു രൂപ മാത്രം വിലയുള്ള ഗുളികകൊണ്ട് പ്രമേഹം ചികിത്സിക്കാമെന്നു കണ്ടെത്തിയിരിക്കുകയാണ് ലഖ്‌നൗവിലെ ദേശീയ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
തികച്ചും ആയുര്‍വേദ വിധി പ്രകാരം തയാറാക്കിയിരിക്കുന്ന പച്ചമരുന്നു കൂട്ടാണ് ബിജിആര്‍ 34 എന്നു പേരിട്ടിരിക്കുന്ന ഗുളികയുടെ കാതല്‍. നൂറു ഗുളികയ്ക്ക് അഞ്ഞൂറു രൂപയേ വില വരൂ. യാതൊരു പാര്‍ശ്വഫലങ്ങളുമുണ്ടാകില്ലെന്നും മരുന്നു വികസിപ്പിച്ച ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വ്യക്തമാക്കുന്നു. സാധാരണ പ്രമേഹമരുന്നുകളില്‍ ഉപയോഗിക്കാറുള്ള ആന്റിജനുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷമായി ഭവിക്കാറുണ്ട്.
ഈ ഗുളികയില്‍ ഇത്തരം ഘടകങ്ങളൊന്നുമില്ലെന്നതാണ് ഏറ്റവും വലിയ സവിശേഷത. ദേശീയ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനൊപ്പം ലഖ്‌നൗവില്‍തന്നെയുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിസിനല്‍ ആന്‍ഡ് ആരോമാറ്റിക് പ്ലാന്റും ഗവേഷണത്തില്‍ പങ്കാളികളായിരുന്നു. ദില്ലി ആസ്ഥാനമായുള്ള മരുന്നു കമ്പനിക്കാണ് വാണിജ്യാടിസ്ഥാനത്തില്‍ ഗുളിക ഉല്‍പാദനത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഫലപ്രദമാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗുളിക വിപണിയിലിറക്കുന്നത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment