രാജപുരം:[www.malabarflash.com] വൈദ്യുതി ഉപയോഗിച്ച് തോട്ടില്‍ നിന്നും മീന്‍ പിടിക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു.കളളാര്‍ പഞ്ചായത്തിലെ പൂടംങ്കല്ല് കാഞ്ഞിരത്തടി കോളനിയിലെ കരിയന്റെ മകന്‍ സന്ദീപ്(26) ആണ് ഷോക്കേറ്റ് മരിച്ചത്. ശനിയാഴ്ച്ച രാത്രി മുതല്‍ കാണാതായ സന്ദീപിനെ തോട്ടിലൂടെ നടന്നുപോയ ആളാണ് തോട്ടിന്റെ കരയില്‍ മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്.
തോട്ടില്‍ നിന്നും അന്‍പത് മീറ്റര്‍ അകലെയുളള സ്വകാര്യ വ്യക്തിയുടെ മോട്ടോര്‍പുരയിലേക്കുളള ഇലക്ട്രിക് ലൈനില്‍ നിന്നും നേരിട്ട് വൈദ്യുതി എടുത്ത് മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഷോക്കേറ്റ് മരിച്ചത്. മീന്‍പിടിക്കാന്‍ യുവാവിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നോയെന്നും ഷോക്കേറ്റ യുവാവിന്റെ മൃതദേഹം കരയ്ക്ക് കാണപ്പെട്ടതിലും ദുരുഹതയുളളതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.ഇലക്ട്രിക് ലൈനില്‍ നിന്നും മീന്‍ പിടിക്കാന്‍ ഉപയോഗിച്ച വൈദ്യുതി കമ്പി വെളളത്തില്‍ സ്പര്‍ശിക്കാതെ കല്ലിന് മുകളില്‍ ഇരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.
രാജപുരം സെക്ഷന്‍ ഓഫീസില്‍ നിന്നും ജീവനക്കാരെത്തിയാണ് ലൈന്‍ ഓഫാക്കിയത്. രാജപുരം എസ് ഐ രാജീവന്‍ വാഴവളപ്പില്‍ ഇന്‍ക്വസ്റ്റ് നടത്തി. മാതാവ്: കാരിച്ചി. സഹോദരങ്ങള്‍: ലളിത, ശ്യാമള, ശാരദ, മുരളി, ആനന്ദ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment