കാസര്‍കോട്: [www.malabarflash.com] നായകസ്ഥാനത്തെ ചൊല്ലി യു ഡി എഫില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് മുസ്ലിംലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി. കാസര്‍ക്കോട് പ്രസ്‌ക്ലബ്ബിന്റെ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു ഡി എഫിനെ ആരുനയിക്കണമെന്ന് മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസാണ് ആദ്യം തീരുമാനമെടുക്കേണ്ടത്. അതിന് ശേഷം ഈ വിഷയം യു ഡി എഫില്‍ ചര്‍ച്ചക്കുവരും. അതേ കുറിച്ച് മുന്‍കൂട്ടി അഭിപ്രായം പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
തീവ്രവാദത്തിന് വിരുദ്ധമായ നിലപാട് നൂറു ശതമാനവും തെളിയിച്ചിട്ടുള്ള പാര്‍ട്ടിയാണ് മുസ്ലിംലീഗ്. വര്‍ഗീയ പ്രചരണവും ഫാസിസവും കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിനെ രാഷ്ട്രീയമായി ആക്രമിച്ച് യു.ഡി.എഫില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം വിലപ്പോവില്ല. അതിന് ശ്രമിക്കുന്നവര്‍ക്ക് തെറ്റുപറ്റി എന്നാണ് പറയാനുള്ളത്. ലീഗ് വര്‍ഗീയ പാര്‍ട്ടി അല്ലെന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രസ്താവനയോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു ഡി എഫില്‍ തര്‍ക്കങ്ങളും പരാതികളും ഏറ്റവും കുറഞ്ഞ തിരഞ്ഞെടുപ്പാണ് കാസര്‍കോട് ജില്ലയില്‍ നടക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ ശുഭസൂചകമായ മാറ്റമാണിത്. ജില്ലയിലെ റോഡ്-കുടിവെള്ള പ്രശ്‌നങ്ങളെ സംബന്ധിച്ച് പരിഹരിക്കാന്‍ നടപടികള്‍ വിവധ വകുപ്പുതലങ്ങളില്‍ ഊര്‍ജിതമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നിലവിലുള്ളതിനാല്‍ ഇതേ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം അടഞ്ഞുകിടന്ന പൊയ്‌നാച്ചിയിലെ ഉദുമ സ്പിന്നിംഗ് മില്ലിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസ്സങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്നും മന്ത്രി അറിയിച്ചു. മുസ്ലിം ലിഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ ജനറല് സെക്രട്ടറി എം.സി ഖമറുദ്ദീന്, എ അബ്ദുല് റഹ്മാന് എന്നിവര് മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Keywords: Keral News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment