തൃശൂര്‍:[www.malabarflash.com] തെരുവ് നായ വിഷയത്തില്‍ കേന്ദ്രമന്ത്രി മേനകാഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ 'യുദ്ധപ്രഖ്യാപന'വുമായി മുന്നോട്ട് പോകുന്ന മിമിക്രി കലാകാരനും ഗിന്നസ് റെക്കോഡ് ജേതാവുമായ തൃശൂര്‍ നസീറിന് ഇനി സ്ഥാനാര്‍ഥി വേഷം. തൃശൂര്‍ നഗരത്തിലെ മാലിന്യം, തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് നസീര്‍ തൃശൂര്‍ കോര്‍പറേഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നത്.
എതിരാളിയാട്ടെ മുന്‍ മേയര്‍ ഐ.പി. പോളും. തന്റെ വീട് സ്ഥിതി ചെയ്യുന്ന ചെമ്പുക്കാവ് വാര്‍ഡില്‍ നാളികേരം ചിഹ്നത്തിലാണ് മത്സരിക്കുന്നത്. വിജയത്തിന്റെ കാര്യത്തില്‍ നസീറിന് സംശയമില്ല. ജനകീയ വിഷയങ്ങളില്‍ വര്‍ഷങ്ങളായി ജനപക്ഷത്ത് നില്‍ക്കുന്ന തന്നെ വോട്ടര്‍മാര്‍ കൈവിടില്ലെന്നാണ് നസീര്‍ പറയുന്നത്.
മണിക്കൂറുകള്‍ മിമിക്രി അവതരിപ്പിച്ചും മൗത്ത് ഓര്‍ഗന്‍ വായിച്ചും ഗിന്നസ് ബുക്ക് റെക്കോഡില്‍ ഇടം നേടിയ നസീറിന് തെരഞ്ഞെടുപ്പ് ഗോദയും പുത്തരിയല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment