തൃശൂര്‍:[www.malabarflash.com] അഞ്ചുവര്‍ഷം മുമ്പ് കാണാതായ യുവാവിന്‍േറതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്തു. മണ്ണുത്തി ഒല്ലൂക്കര സ്വദേശി കൊച്ചുവീട്ടില്‍ സജി ജോബിന്‍േറതെന്ന് (39) കരുതുന്ന അസ്ഥികൂടമാണ് നഗരത്തിലെ കിഴക്കേ കോട്ടയില്‍ വര്‍ക് ഷോപ്പ് കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കില്‍നിന്ന് കണ്ടത്തെിയത്.
ഇതില്‍ നിന്ന് കിട്ടിയ കൊന്ത സജിയുടേതാണെന്ന് സഹോദരി ഡെയ്സി വര്‍ഗീസ് തിരിച്ചറിഞ്ഞു. സജി കൊല്ലപ്പെട്ടതാണെന്ന നിഗമനത്തില്‍ എത്തിയ പൊലീസ് വര്‍ക് ഷോപ്പ് ഉടമയും സജിയുടെ സുഹൃത്തുമായിരുന്ന ദിലീപിനെയാണ് സംശയിക്കുന്നത്. ഇയാള്‍ നാല് വര്‍ഷമായി ദുബൈയിലാണ്.സജി പണം പലിശക്ക് കൊടുക്കലും സ്വര്‍ണ ബിസിനസും നടത്തിയിരുന്നു. ദിലീപിന് സജി പണം കടംകൊടുത്തിരുന്നു. ഇതിന്‍െറ പേരിലുള്ള പ്രശ്നങ്ങള്‍ കൊലയില്‍ എത്തിയെന്നാണ് പൊലീസ് നിഗമനം.
2010 സെപ്റ്റംബര്‍ 29നാണ് സജിയെ കാണാതായത്. ദിലീപ് വീട്ടിലത്തെി വിളിച്ചുകൊണ്ടുപോയെന്നാണ് വീട്ടുകാര്‍ക്കുള്ള വിവരം. സജിയെ കാണാനില്ലെന്ന പരാതി മണ്ണുത്തി പൊലീസാണ് അന്വേഷിച്ചത്. സജിയുടെ മൊബൈല്‍ കോളുകള്‍ പരിശോധിച്ച പൊലീസ് സംഭവ ദിവസം 5.30ന് കിഴക്കേകോട്ടയിലാണ് അവസാന ലോക്കേഷന്‍ കണ്ടത്തെിയത്. തുടര്‍ന്ന് കിഴക്കേ കോട്ട അഞ്ചങ്ങാടി റോഡിലെ വര്‍ക്ഷോപ്പില്‍ അന്വേഷണം കേന്ദ്രീകരിച്ചു.
ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ 5.30ന് വര്‍ക്ക്ഷോപ്പില്‍ സജിയുമായി സംസാരിച്ച് പിരിഞ്ഞുവെന്ന് മൊഴി നല്‍കി. മൊബൈല്‍ നമ്പര്‍ നിരീക്ഷിച്ചുള്ള അന്വേഷണത്തില്‍ ദിലീപിന്‍െറ ഫോണിലേക്ക് വിളിയത്തെിയത് കണ്ടെത്തിയ പൊലീസ് ദിലീപിനെ ഒന്നിലധികം തവണ ചോദ്യം ചെയ്തിരുന്നു. തന്നെ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് അന്ന് ദിലീപ് വാര്‍ത്താസമ്മേളനം നടത്തിയപ്പോഴാണ് അന്വേഷണം അവസാനിച്ചത്. തുടര്‍ന്ന് തെളിവില്ലെന്നു പറഞ്ഞ് പൊലീസ് കേസന്വേഷണവും അവസാനിപ്പിച്ചു.
സജിയുടെ ഭാര്യ പുഷ്പയുടെ പരാതിയില്‍ 2013ല്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. തൃശൂര്‍ ക്രൈംബ്രാഞ്ച് സി.ഐ വി.കെ. രാജുവിന്‍െറ നേതൃത്വത്തിലായിരുന്നു അന്വേഷണം. അവസാന മൊബൈല്‍ ലൊക്കേഷന്‍ കണ്ട ദിലീപിന്‍െറ വര്‍ക്ഷോപ് കേന്ദ്രീകരിച്ച് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ച ക്രൈംബ്രാഞ്ച് മുമ്പ് മണ്ണുത്തി പൊലീസിന് ദിലീപ് നല്‍കിയ മൊഴി പരിശോധിച്ചപ്പോള്‍ സജിയുമായി സംസാരിച്ച് പിരിഞ്ഞുവെന്ന് പറഞ്ഞ ദിവസം ഞായറാഴ്ചയായിരുന്നുവെന്നും അന്ന് വര്‍ക്ഷോപ്പ് മുടക്കമായിരുന്നുവെന്നും കണ്ടത്തെി. അതോടെ വിശദ പരിശോധനക്ക് തീരുമാനിച്ചു. പറമ്പ് എക്സ്കവേറ്റര്‍ ഉപയോഗിച്ച് പരിശോധിക്കാനായിരുന്നു തീരുമാനം.
അതിന്‍െറ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച സെപ്റ്റിക് ടാങ്ക് സ്ളാബ് ഇളക്കി പരിശോധിച്ചു. തൊഴിലാളികള്‍ മാലിന്യം പുറത്തെടുത്തപ്പോള്‍ തലയോട്ടിയുള്‍പ്പെടെ അസ്ഥികളും ദ്രവിച്ചു തുടങ്ങിയ രണ്ട് ചാക്കുകളും കണ്ടത്തെി.അസ്ഥികൂടം സജിയുടേതാണെന്ന് ഉറപ്പാക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. ഡി.എന്‍.എ പരിശോധനയും തലയോട്ടിയുടെ സൂപ്പര്‍ ഇമ്പോസിഷനും നടത്തും.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment