Latest News

വയനാട്ടില്‍ തെരഞ്ഞെടുപ്പ് വിഭാഗവും ഹൈടെക്; ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി വാട്ട്‌സ് ആപ് ഗ്രൂപ്പ്

കല്‍പറ്റ:[www.malabarflash.com] കാലം മാറുമ്പോള്‍ വയനാട്‌ ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗവും ഹൈടെക് ആകുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ചു. ജില്ലയിലെ വരണാധികാരികളും ഉപവരണാധികാരികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമുള്‍പ്പെടെ 60 പേരാണ് ഗ്രൂപ്പിലുള്ളത്.

ഫോണ്‍ വിളികളേക്കാള്‍ വേഗത്തില്‍ വാട്സ്ആപ് സന്ദേശങ്ങള്‍ പറന്നത്തെുന്നതിനാലാണ് ഇങ്ങനെയൊരു ഉദ്യമത്തിന് മുതിര്‍ന്നതെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പറഞ്ഞു. ഫോണ്‍ വിളിക്കാനെടുക്കുന്നത്ര സമയവും തയാറെടുപ്പും സന്ദേശമയക്കാന്‍ ആവശ്യമില്ല. മാത്രവുമല്ല, ഒരേയൊരു സന്ദേശത്തിലൂടെ ഒരേസമയം ഗ്രൂപ്പിലുള്ള മുഴുവന്‍ ആളുകളുമായും ആശയവിനിമയം നടത്താന്‍ സാധിക്കും. പ്രശ്നപരിഹാരം അറിയാവുന്നവരെല്ലാം അവരവരുടെ പ്രതികരണം അറിയിക്കുകയും ചെയ്യും.

സമയലാഭത്തിനു പുറമേ ഇതിനൊരു കൂട്ടായ്മയുടെ സൗകര്യവുമുണ്ട്. ജില്ലാ കലക്ടര്‍ അടക്കമുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിരല്‍ത്തുമ്പില്‍ സംശയനിവാരണത്തിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി തയാറായിക്കഴിഞ്ഞു.




Keywords:Wayanad News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.