ദാദ്രി(ഉത്തര്‍പ്രദേശ്):[www.malabarflash.com] ബിസാരയിലെ ഒരു മുസ്ലിം കൂട്ടുകുടുംബത്തില്‍ നിന്നുള്ള 70 പേര്‍ നന്ദിപറയുന്നത് അയല്‍ക്കാരായ ഹിന്ദുക്കളോടാണ്. അവരുടെ അവസരോചിത ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ തങ്ങള്‍ക്ക് എന്തു സംഭവിക്കുമായിരുന്നുവെന്ന് ആലോചിക്കുമ്പോള്‍കൂടി ഭയമാണെന്ന് ഇവര്‍ പറയുന്നു.
ഗോവധത്തിന്‍െറ പേരില്‍ നിരപരാധിയായ ഒരാളെ തല്ലിക്കൊന്ന സംഭവമുണ്ടായ ബിസാരയില്‍ വര്‍ഗീയ ധ്രുവീകരണവും സംഘര്‍ഷവും രൂക്ഷമായിരിക്കെ തങ്ങളുടെ ജീവന്‍ വകവെക്കാതെ നല്ലവരായ ഈ അയല്‍ക്കാര്‍ കാണിച്ച ധൈര്യമാണ് അക്രമാസക്തരായ ജനക്കൂട്ടത്തില്‍നിന്ന് ഇവരെ രക്ഷിച്ചത്. ഇവര്‍ ഉപേക്ഷിച്ചുപോയ വീടുകളുടെ സുരക്ഷവരെ അയല്‍ക്കാര്‍ ഉറപ്പാക്കിയിരുന്നു.
ജനക്കൂട്ടം ഏറക്കുറെ വീടിനടുത്തുവരെയത്തെിയശേഷമാണ് തങ്ങള്‍ വിവരമറിഞ്ഞതെന്ന് രക്ഷപ്പെട്ടവരിലൊരാളായ 65കാരന്‍ അബ്ദുല്‍ മുഹമ്മദ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 11ഓടെ ഇവരുടെ അയല്‍വാസി ഉമേഷ് ജോലികഴിഞ്ഞ് മടങ്ങും വഴിയാണ് ഇവരുടെ വീട് ആക്രമിക്കാന്‍ കലാപകാരികള്‍ ഒരുങ്ങുന്നതറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ വിനീത്, അശോക് എന്നീ രണ്ടുപേരെക്കൂടികൂട്ടി ഇവരെ വിവരം അറിയിക്കുകയായിരുന്നു. അക്രമികള്‍ എത്തുന്നതിന് തൊട്ടുമുമ്പ് അശോക് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ മുട്ടറ്റം വെള്ളമുള്ള കുളമുള്‍പ്പെടെ താണ്ടി അടുത്തുള്ള വഴിയിലത്തെിച്ചപ്പോഴേക്ക് മറ്റുരണ്ടുപേര്‍ അവരുടെ വാഹനങ്ങളില്‍ എത്തി ഊടുവഴികളിലൂടെ ഇവരെ സുരക്ഷിത സ്ഥാനത്തത്തെിക്കുകയായിരുന്നു.
മൂന്നു തവണയായി രണ്ടു മണിക്കൂര്‍കൊണ്ടാണ് എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. ദാദ്രിയിലത്തെിയ ഇവര്‍, ദസ്ന, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലേക്ക് പോയി. ബിസാദയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്താമെന്നും അശോക് അറിയിച്ചതിനെ തുടര്‍ന്നാണ് ഈ കുടുംബത്തിലെ ഏതാനും പുരുഷന്മാര്‍മാത്രം തിരികെയത്തെിയത്.
എട്ട് തലമുറകള്‍ വളര്‍ന്ന ഈ നാട്ടില്‍ തുടര്‍ന്ന് ജീവിക്കാന്‍ തനിക്ക് ധൈര്യമില്ലെന്നും ദരിദ്രരായ തങ്ങള്‍ എവിടെ പോകണമെന്നറിയില്ലെന്നും 55കാരിയായ റുഖ്സാര്‍ ബാനു പറയുന്നു. നല്ലവരായ ഈ അയല്‍ക്കാര്‍ മാത്രമാണ് ഇപ്പോള്‍ ആശ്വാസം. ഇവരുടെ കൂട്ടത്തിലെ നഫീസയെന്ന ഒരു പെണ്‍കുട്ടിയുടെ വിവാഹം ഒക്ടോബര്‍ 11ന് നിശ്ചയിച്ചിരുന്നു. അതെങ്ങനെ നടത്തുമെന്നാണ് ആശങ്ക.
എന്നാല്‍, ഇതിനായി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പന്തല്‍ ഒരുക്കിയിട്ടുണ്ടെന്നും നടത്തിപ്പിന്‍െറ ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തിട്ടുണ്ടെന്നും വിനീത് പറയുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment