ഉദുമ[www.malabarflash.com]: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്‌ടോബര്‍ 13 മുതല്‍ 23 വരെക്ഷേത്രമേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും. 13ന് രാവിലെ ഗണപതിഹോമത്തോടുകൂടി ആഘോഷത്തിന് തുടക്കംകുറിക്കും. എല്ലാദിവസവും ഭജന, ദേവീപൂജ, അത്താഴപൂജ, പ്രസാദവിതരണം എന്നിവ നടക്കും.
നവരാത്രി ആഘോഷ നാളുകളില്‍ വിവിധ ഭജന സംഘങ്ങളായ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ഭജന സമതി, അമരാവതി രക്തേശ്വരി വിഷ്ണു മൂര്‍ത്തി ക്ഷേത്ര ഭജന സമിതി അരമങ്ങാനം, എരോല്‍ കാവ് വൈഷ്ണവി ഭഗവതി ക്ഷേത്ര ഭജന സമിതി, ശിവപ്രിയ മഹിള ഭജന മണ്ഡല്‍ തൃക്കണ്ണാട്, തൃയംബകേശ്വര ഭജന സമിതി വെടിത്തറക്കല്‍, മഹാദേവി മഹിള ഭജനമണ്ഡല്‍ കളത്തൂര്‍ കുമ്പള, ലക്ഷ്മീ നാരായണപുരം രക്തേശ്വരി ക്ഷേത്ര ഭജന സമിതി, പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭജന സമിതി എന്നിവരുടെ ഭജന ഉണ്ടായിരിക്കും.
21 ന് ബുധനാഴ്ച ദുര്‍ഗ്ഗാപഷ്ഠമി പൂജയും, 22 ന് വ്യാഴാഴ്ച മഹാനവമിയുടെ ഭാഗമായി വാഹനപൂജയും, 23 ന് വെള്ളിയാഴ്ച വിജയദശമിയുടെ ഭാഗമായി രാവിലെ 8 മണിക്ക് കുട്ടികളെ എഴുത്തിനിരുത്തല്‍ ചടങ്ങോടു കൂടി നവരാത്രി ആഘോഷകള്‍ക്ക് സമാപനം കുറിക്കും.
കുട്ടികളെ എഴുത്തിനിരുത്തുന്നവര്‍ മുന്‍കൂട്ടി ഐസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ അറിയിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment