Latest News

കാസര്‍കോട് മണ്ഡലത്തില്‍ യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ച്ച വെക്കും: എന്‍.എ. നെല്ലിക്കുന്ന്

കാസര്‍കോട്:[www.malabarflash.com] തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നണിയുടെ ഒത്തൊരുമിച്ച പ്രവര്‍ത്തനം കൊണ്ട് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു.

കാസര്‍കോട് നിയോജക മണ്ഡലം യു.ഡി.എഫ് ലൈസണ്‍ കമ്മിറ്റിയുടെയും മുനിസിപ്പല്‍ പഞ്ചായത്ത് ചെയര്‍മാന്‍ കണ്‍വീനര്‍മാരുടെയും യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ മനസ്സും വികാരവും യു.ഡി.എഫിനൊപ്പമാണ്. 

കാസര്‍കോടിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കുകയും ജില്ലയുടെ വികസന മുന്നേറ്റത്തിന് പാക്കേജ് തയ്യാറാക്കുകയും ഘട്ടംഘട്ടമായി കോടിക്കണക്കിന് രൂപ അനുവദിക്കുകയും ചെയ്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ പ്രധാന റോഡുകള്‍ക്ക് കോടിക്കണക്കിന് രൂപയാണ് അനുവദിച്ചത്. ഗ്രാമീണ റോഡുകള്‍ക്കും സമാനമായ തുകയാണ് അനുവദിച്ചത്. 

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെയും അവശത അനുഭവിക്കുന്നവരുടെയും രോഗികളുടെയും പ്രയാസങ്ങള്‍ ഉള്‍ക്കാള്ളാനും സാന്ത്വനവും സഹായവും ചെയ്ത സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് അന്തിയുറങ്ങാന്‍ പതിനായിരങ്ങല്‍ക്ക് സ്ഥലവും വീടും അനുവദിച്ച് ദയാപരമായ സമീപനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുലര്‍ത്തിയത്. 

പട്ടികജാതി പട്ടിക വര്‍ഗ്ഗ, പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളെ അര്‍ഹതപ്പെട്ട പരിഗണനയോടെയാണ് കണ്ടത്. വിദ്യാഭ്യാസ-ഐ.ടി, വ്യാവസായിക-വിദ്യാഭ്യാസ മേഖലകളില്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാന്‍വിധം മുന്നേറ്റം സൃഷ്ടിച്ച സര്‍ക്കാര്‍ ആരോഗ്യ രംഗത്ത് കാസര്‍കോടിന് സമ്മാനിച്ച മെഡിക്കല്‍ കോളജ് ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നന്മയാണന്നും നെല്ലിക്കുന്ന് പറഞ്ഞു.

ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ആര്‍. ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. എ. അബ്ദുല്‍ റഹ്മാന്‍, ടി.ഇ അബ്ദുള്ള, അഡ്വ. ഗോവിന്ദന്‍ നായര്‍, സി.വി ജെയിംസ്, എ.എ ജലീല്‍, മാഹിന്‍ കേളോട്ട്, ഇ. അബൂബക്കര്‍, ഹാശിം കടവത്ത്, പി. അബ്ദുല്‍ റഹ്മാന്‍, വിജയകുമാര്‍, ഉബൈദുള്ള കടവത്ത്, കരിവെള്ളൂര്‍ വിജയന്‍, നാഷണല്‍ അബ്ദുള്ള, എം.എച്ച് ജനാര്‍ദ്ധനന്‍, കെ. ഖാലിദ് പ്രസംഗിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.