Latest News

വിജയബാങ്ക് കവര്‍ച്ച: മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു

കാഞ്ഞങ്ങാട്:[www.malabarlash.com] ചെറുവത്തൂരിലെ വിജയബാങ്കില്‍ നിന്ന് കവര്‍ന്ന മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു. ചെര്‍ക്കള ചേരൂരില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു സ്വര്‍ണം. അറസ്റ്റിലായ പ്രതികളെ ചേരൂരിലെത്തിച്ച് തെളിവെടുത്തു.

ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ചാക്കേസില്‍ ഏഴ് പ്രതികളെന്ന് എസ്.പി. എ. ശ്രീനിവാസ് പറഞ്ഞു. പ്രതികളില്‍ ആറ് മലയാളികളും ഒരു കര്‍ണാടക സ്വദേശിയും. കേസില്‍ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടുദിവസങ്ങളിലായി നടത്തിയ തിരച്ചിലില്‍ 20 കിലോ സ്വര്‍ണവും കണ്ടെത്തി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ.ഹരിശ്ചന്ദ്രനായ്ക്കിന്റെയും നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ.ഇ.പ്രേമചന്ദ്രന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേരളത്തെ നടുക്കിയ കൊളളയ്ക്ക് തുമ്പുണ്ടാക്കിയത്.


കുടകില്‍ താമസിക്കുന്ന മലയാളി സുലൈമാന്‍ (50), കാഞ്ഞങ്ങാട്ടെ അബ്ദുള്‍ ലത്തീഫ്, കാസര്‍കോട് സ്വദേശി മനാഫ്, കാഞ്ഞങ്ങാട് ആവക്കരയില്‍ മുബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി സ്വദേശികളായ രാജേഷ്, മുരളി, കുടക് സ്വദേശി അഷറഫ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

ബാങ്കിന് സുരക്ഷ ഒരുക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബാങ്കിനുതാഴെ മുറിയെടുത്തതും ഇസ്മയില്‍ എന്നപേരില്‍ നാട്ടുകാരെ പരിചയപ്പെട്ടതും കാസര്‍കോടന്‍ തീരദേശഭാഷ സംസാരിച്ചതുമെല്ലാം സുലൈമാനാണെന്ന് പോലീസ് പറഞ്ഞു. രേഖാചിത്രം തയ്യാറാക്കിയത് ഇയാളുടേതുതന്നെയാണ്. പ്രതികളെ ഞായറാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനുമുമ്പാകെ ഹാജരാക്കും.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.