സെല്‍ഫി വിവാദത്തിന്റെ ചൂടാറും മുമ്പ് നയന്‍താരയുടെ അടുത്ത സെല്‍ഫി. നയന്‍താരയും വിഘ്‌നേഷും തമ്മിലുള്ള ഗോസിപ്പുകള്‍ക്ക് വീണ്ടും ചൂടേറ്റിയാണ് നയന്‍സിന്റെ വിദേശ സെല്‍ഫി വൈറലാകുന്നത്. റോമില്‍ നിന്നെടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.[www.malabarflash.com]
തമിഴില്‍ ഹാട്രിക് ഹിറ്റുമായി മിന്നി നില്‍ക്കുന്ന നയന്‍സ് തന്റെ 31ാം ജന്മദിനം ആഘോഷിക്കാന്‍ കഴിഞ്ഞ ദിവസം റോമില്‍ പോയിരുന്നു. എന്നാല്‍ ഒറ്റയ്ക്കല്ല നയന്‍സ് പോയത്. മറിച്ച് താരത്തിന്റെ കാമുകന്‍ എന്ന് ഗോസിപ്പു കോളങ്ങളില്‍ ഇടംപിടിച്ച സംവിധായകന്‍ വിഘ്‌നേഷും ഒപ്പമുണ്ടായിരുന്നു. റോമില്‍ നിന്നും ഇരുവരും ഒന്നിച്ചെടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ കോളിവുഡിലെ ചര്‍ച്ചാ വിഷയം.
നേരത്തെ വിഘ്‌നേഷും നയന്‍സും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരും വൈകാതെ വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച് നയന്‍സും വിഘ്‌നേഷും നേരിട്ട് രംഗത്തെത്തി. ഇതോടെ ഗോസിപ്പുകളും കെട്ടടങ്ങി. എന്നാല്‍ പുതിയ ചിത്രങ്ങള്‍ ഗോസിപ്പുകള്‍ക്ക് വീണ്ടും ജീവന്‍ നല്‍കിയിരിക്കുകയാണ്. റോമില്‍ നിന്നും മടങ്ങി എത്തുന്ന നയന്‍താരയുടെ അടുത്ത ചിത്രം വിഘ്‌നേഷിനൊപ്പം തന്നെയാണ്. തൃഷയും നയന്‍താരയുമാണ് ചിത്രത്തിലെ നായികമാര്‍.
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment