വളാഞ്ചേരി:[www.malabarflash.com] സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഹൈദറുസ് അല്‍ അസ്ഹരി(95) അന്തരിച്ചു. ശനിയാഴ്ച രാത്രി വളാഞ്ചേരി കുളമങ്ങലം വലിയജാറത്തിങ്കലിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. വര്‍ഷങ്ങളായി അനാരോഗ്യം കാരണം വിശ്രമത്തിലായിരുന്നു.
മയ്യിത്ത് നിസ്‌കാരം ഞായറാഴ്ച 12 മണിക്കു കുളമംഗലം ജുമഅത്ത് പള്ളിയില്‍ നടക്കും.
മതപഠനത്തിനു ശേഷം വെല്ലൂരില്‍ നിന്നും ബാഖവി ബിരുദം നേടിയ അസ്ഹരി തങ്ങള്‍ തലക്കടത്തൂരിലാണ് ആദ്യമായി ദര്‍സ് നടത്തിയത്. പിന്നീട് ദയൂബന്ത് ദാറുല്‍ ഉലൂമില്‍ നിന്ന് ഖാസിമി ബിരുദം നേടി വിജ്ഞാന മേഖലയില്‍ സജീവമായി.
ഭാര്യമാര്‍: പരേതയായ ആറ്റബീവി, ഇമ്പിച്ചിവീവി മേലാറ്റൂര്‍.
മക്കള്‍: സയ്യിദ് ഫഖ്‌റുദ്ദീന്‍ ആറ്റക്കോയ തങ്ങള്‍(ജിദ്ദ), സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് ജാഫര്‍ സ്വാദിഖ്, സയ്യിദ് മുഹമ്മദ് മുസ്തഫ, സയ്യിദത്ത് ആശിയ മുത്തു ബീവി, സയ്യിദത്ത് സുഹറ ബീവി, ഫാത്തിമത്ത് സുഫറ, സയ്യിദത്ത് നഫീസ ബീവി, പരേതയായ സയ്യിദത്ത് മൈമുന ബീവി.

മരുമക്കള്‍: നൂറ ബീവി, പരേതനായ അബ്ദുല്‍ ഖാദര്‍ എന്ന കുഞ്ഞിതങ്ങള്‍ പഴമള്ളൂര്‍, ഹാജറ ബീവി, ഹാമിദ്‌കോയ തങ്ങള്‍ പന്നിത്തടം, ഹാശിംകോയ തങ്ങള്‍ വേങ്ങര, ഒ.പി.എം മുത്തുകോയ തങ്ങള്‍ (മലപ്പുറം ഖാസി), സിയാദ് തങ്ങള്‍ (ഖത്തര്‍), മഹിജ ബീവി (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ഹംന ബീവി, ആരിഫ ബീവി, ഗസ്സാലി തങ്ങള്‍ പരപ്പനങ്ങാടി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment