തിരുവനന്തപുരം:[www.malabarflash.com] ഡിബി കോളജ് ക്യാംപസില്‍ വിദ്യാര്‍ഥി ഓടിച്ച ബൈക്കിടിച്ചു പരുക്കേറ്റ വിദ്യാര്‍ഥിനി സയനയുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിപ്പിക്കുന്ന സയനയുടെ തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ട്. 48 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം മാത്രമേ കൂടുതല്‍ വിവരം നല്‍കാനാകൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ടു കോളജ് വിട്ടു കുട്ടികള്‍ പുറത്തേക്കു പോകുമ്പോള്‍ പുറംഗേറ്റിനും സെക്യൂരിറ്റി ഗേറ്റിനുമിടയിലായിരുന്നു അപകടം. ആരെയോ തിരിഞ്ഞുനോക്കി വിദ്യാര്‍ഥി ബൈക്ക് ഓടിച്ചതാണ് അപകടകാരണമെന്നു സഹപാഠികള്‍ പറയുന്നു. തലയടിച്ചു വീണ സയനയെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹിന്ദി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണു സയന.
നേരത്തേ, തിരുവനന്തപുരം സിഇടി എന്‍ജിനീയറിങ് കോളജിലെ ഓണാഘോഷത്തിനിടെ വാഹനമിടിച്ച് വിദ്യാര്‍ഥിനി മരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ക്യാംപസുകളില്‍ വാഹനം കയറ്റുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. വിദ്യാര്‍ഥികളുടെ വാഹനം ക്യാംപസില്‍ കയറ്റരുതെന്നും ഒന്‍പതു മണിക്ക് ശേഷം യാതൊരു കാരണവശാലും വാഹനങ്ങള്‍ ക്യാംപസില്‍ പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment