Latest News

അബ്‌നാസിനായി പ്രാര്‍ത്ഥനയോടെ സഹപ്രവര്‍ത്തകര്‍ ഒത്തുകൂടി

ബേക്കല്‍:[www.malabarflash.com] ധര്‍മ്മ വിപ്‌ളവത്തിന്റെ കാവല്‍ഭടനായി രംഗത്തിറങ്ങി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്നതിനിടയില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ സഹപ്രവര്‍ത്തകന്റെ പരലോക മോക്ഷത്തിനായി സഹപ്രവര്‍ത്തകര്‍ ഒത്തു കൂടി.

ചിത്താരി പാലത്തിനു സമീപം ലോറി ബൈക്കിലിടിച്ച് മരണപ്പെട്ട എസ്.എസ്.എഫ് പ്രവര്‍ത്തകനായ പ്ലസ് വണ്‍ വിദ്യാര്‍ഥി അബിനാസിനു വേണ്ടി ബേക്കല്‍ യുണിറ്റ് ഖബര്‍സ്ഥാനില്‍ നടത്തി വരികയായിരുന്ന ഖുര്‍ആന്‍ പാരായണത്തിന്റെ സമര്‍പണവും അനുസ്മരണവും തഹ്‌ലീല്‍ മജ്‌ലിസും ബേക്കലിലെ വസതിയിലും പള്ളിയിലുമായി നടന്നു.

എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍.ജാഫര്‍ സാദിഖ്, ജില്ല എക്‌സിക്യൂട്ടീവ് അംഗം ഷാനവാസ് മദനി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സംഘടനയുടെ സജീവ പ്രവര്‍ത്തകനായ അബിനാസ് കഴിഞ്ഞ ആഴ്ച നടന്ന ഉദുമ ഡിവിഷന്‍ ഹയര് സെക്കണ്ടറി ഹൈപോയിന്റ് സംഗമത്തില്‍ സംബന്ധിക്കുകയും ഈ മാസം ഇരുപത്തിയെട്ടിനു നടക്കുന്ന ജില്ല ഹയര് സെക്കണ്ടറി സമ്മേളനത്തിലേക്ക് രെജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്തിരുന്നു.

മൂന്ന് ദിവസമായി നടന്നു വരുന്ന ചാമം പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ജലാലുധീന്‍ ഹാദി സഖാഫി ആദൂര്‍ നേതൃത്വം നല്‍കി. തങ്ങളുടെ കൂട്ടുകാരന്റെ വിയോഗത്തില്‍ മനം നൊന്തു ആരും ക്ഷണിക്കാതെ സ്വമനസ്സാലെ നൂറു കണക്കിന് പ്രവര്‍ത്തകരാണ് അബിനാസിന്റെ അനുസ്മരണത്തിനെത്തിയത്.

വീട്ടില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ജില്ല ട്രെഷറര്‍ സിദ്ദീഖ് പൂത്തപ്പലം, ഹയര്‍ സെക്കണ്ടറി സെക്രട്ടറി സലാം സഖഫി പാടലട്ക്ക, ക്യാമ്പസ് സെക്രട്ടറി ഫാറൂഖ് കുബണൂര്‍, മഴവില്‍ സെക്രട്ടറി ജാഫര്‍ സാദിഖ് ആവള, ഉദുമ ഡിവിഷന്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരോല്‍, വൈസ് പ്രസിഡന്റ് സി.എം.അബ്ദു റൌഫ് , ഉമര് സഖാഫി മവ്വല്‍, ഹയര് സെക്കണ്ടറി സെക്രട്ടറി ഹസീബ് മവ്വല്‍, മഴവില്‍ സെക്രട്ടറി മുത്തലിബ് അടുക്കം സംബന്ധിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.