ഇതോടെ ജീവിച്ചിരിക്കുന്ന തൃശൂരുകാരിയായ സുമിതാ വിജയന്‍ ഫേസ്ബുക്കിലൂടെ രംഗത്തുവന്നു. താന്‍ മരിച്ചിട്ടില്ലെന്നും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇതിനൊപ്പം അവരുടെ ചിത്രം ദുരുപയോഗം ചെയ്ത മാധ്യമ വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ടും പോസ്റ്റു ചെയ്താണ് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയിരുന്നത്. തൃശൂര്‍ സ്വദേശിയായ സുമിത വിജയന്‍ ദുബായിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
അപകടത്തില്‍ കൊല്ലപ്പെട്ട തിരുവനന്തപുരം സ്വദേശിയായ സുമിത വിജയന്റെ യഥാര്‍ത്ഥ ചിത്രം ചില മാധ്യമങ്ങള്‍ അവസാന എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇംഗ്ലീഷ് മാധ്യമങ്ങളടക്കം പ്രമുഖ മാധ്യമങ്ങളുടെ ആദ്യ എഡിഷനില്‍ തൃശൂര്‍ സ്വദേശിയായ സുമിതയുടെ ചിത്രമാണ് ചേര്‍ത്തിരിക്കുന്നത്.
ജമ്മുവിലെ കട്രയിലെ വൈഷ്‌ണോ ദേവീക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയ തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി വനിത പൈലറ്റ് ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചിരുന്നു. ആറ്റിങ്ങല്‍ അവനവഞ്ചേരി കൊച്ചാലുംമൂട് നെഹര്‍ഷായില്‍ സുമിത വിജയന്‍ (41) ആണ് മരിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment