ദുബൈ:[www.malabarflash.com] ദുബൈ കെ.എം.സി.സി ഒരിക്കല്‍ കൂടി ചരിത്രം കുറിച്ചു. 44 – മത് യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ പോലീസുമായി ചേര്‍ന്ന് നടത്തിയ വര്‍ണ ശബളമായ പരേഡില്‍ സ്വദേശികള്‍ക്കൊപ്പം ശുഭ വസ്ത്ര ധാരികളായ നൂറുകണക്കിന് കെ.എം.സി.സി പ്രവര്‍ത്തകര്‍ കൂടി അണി ചേര്‍ന്നപ്പോള്‍ ഒരു രാജ്യത്തിന്റെ മഹത്തായ ദൗത്യത്തിന്‍റെ ഔന്ന്യത്യത്തിലേക്ക് മലയാളത്തിന്‍റെ കൂട്ടായ്മയും അഭിമാനമായി തീര്‍ന്നു.
തുടര്‍ച്ചയായി അഞ്ചാം തവണയും ദുബൈ പോലീസുമായി ചേര്‍ന്ന് നടത്തിയ പരേഡ് കൂടുതല്‍ അകര്‍ഷനീയതയോടൊപ്പം അധികാരികളുടെ ആദരവും ഏറ്റുവാങ്ങുകയായിരുന്നു. മലയാളികള്‍ യു.എ.ഇയുടെ വളര്‍ച്ചക്കും സുരക്ഷിതത്വത്തിനും ആത്മാര്‍ത്ഥമായ സംഭാവനകള്‍ അര്‍പ്പിച്ച മാതൃകാ സമൂഹമാണെന്ന് ദുബായ് പോലീസ് മേധാവി ഖലീല്‍ ഇബ്രാഹിം അല്‍ മന്സൂരി പറഞ്ഞു.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ അധിവസിക്കുന്ന യു.എ.ഇയില്‍ മലയാളികളുടെ സ്ഥാനവും പ്രവര്‍ത്തങ്ങളും മുന്‍ നിരയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൈഫ് പോലീസ് ആസ്ഥാനത്ത് നടന്ന പരേഡില്‍ അഭിസംബോധന ചെയ്ത് സംസര്‍ക്കുകയായിരുന്നു അദ്ദേഹം. ബര്‍ദുബൈ പോലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ അബ്ദുല്‍ ഖാദിം സുറൂര്‍ അല്‍മല്‍സാം മുഖ്യാതിഥിയായിരുന്നു.
തനത് അറബ് കലകളും, കെ.എം.സി.സി യുടെ കലാ വിഭാഗമായ സര്‍ഗധാര അവതരിപ്പിച്ച അറബ് ഡാന്‍സും, ദഫ്മുട്ടും, കോല്‍കളിയും, ബാന്‍ഡ് വാദ്യങ്ങളും, മലയാള തനിമയുള്ള കലാ രൂപങ്ങളും പരേഡ്ന് മേള കൊഴുപ്പേകി.
തനത് അറബ് കലകളും, കെ.എം.സി.സി യുടെ കലാ വിഭാഗമായ സര്‍ഗധാര അവതരിപ്പിച്ച അറബ് ഡാന്‍സും, ദഫ്മുട്ടും, കോല്‍കളിയും, ബാന്‍ഡ് വാദ്യങ്ങളും, മലയാള തനിമയുള്ള കലാ രൂപങ്ങളും പരേഡ്ന് മേള കൊഴുപ്പേകി.
വിവിധ ദേശക്കാരായ ആയിരങ്ങള്‍ തിരേക്കേറിയ ദുബൈ നഗരത്തില്‍ റോഡിനിരുവശവും മനോഹരമായ കൗതുക കാഴ്ച്ച കാണാന്‍ എത്തിയിരുന്നു. രാവിലെ എട്ടു മണിയോടെ ദുബൈ സബക്കയിലെ പഴയ കെ.എം.സി.സി ആസ്ഥാന പരിസരത്ത് എത്തി ചേര്‍ന്ന പ്രവര്‍ത്തകര്‍ ഒന്‍പതുമണിയോടെ നൈഫ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച പരേഡില്‍ അണിനിരക്കുകയായിരുന്നു .
യു.എ.ഇ ജനതക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള പ്രത്യേഗ ബാനറിനു പിന്നില്‍ യു.എ.ഇ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി ഇസ്മായില്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറു കണക്കിന് ശുഭ വസ്ത്ര ധാരികളായ കെ.എം.സി.സി പ്രവര്‍ത്തകര്‍ നഗരത്തിന് വര്‍ണ്ണ കാഴ്ചകള്‍ ഒരുക്കിയാണ് നടന്നു നീങ്ങിയത്.
നേരെത്തെ നൈഫ് പോലിസ് ആസ്ഥാനത്ത് വിവിധ അറബ് സ്കൂള്‍ കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറിയിരുന്നു. സേവന മികവിനുള്ള പ്രത്യേക അംഗീകാര പത്രവും അംഗീകാരത്തിന്റെ മുദ്രണം ചാര്‍ത്തിയ മെഡലും നൈഫ് പോലീസ് സ്റ്റേഷന്‍ മേധാവി അബ്ദുറഹിമാന്‍ ഉബൈദുള്ളയുടെ സാനിധ്യത്തില്‍ ദുബൈ പോലീസ് മേധാവി ഖലീല്‍ ഇബ്രാഹിം മന്സൂരിയില്‍ നിന്ന് ദുബൈ കെ.എം.സി.സിക്കു വേണ്ടി മഞ്ചേശ്വരം മണ്ഡലം എം.എല്‍.എ അബ്ദുല്‍ റസാഖ് ഏറ്റുവാങ്ങി. ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ , ജന;സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി ഇസ്മായില്‍ സന്നിധരായിരുന്നു..
ദുബൈ കെ.എം.സി.സി നേതാക്കളായ മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍, ഉസ്മാന്‍ പി.തലശ്ശേരി, അഡ്വ:സാജിദ് അബൂബക്കര്‍, ഇസ്മയില്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാബ്ര, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ഹനീഫ് കല്‍മട്ട, ഹസൈനാര്‍ തോട്ടുംഭാഗം, മുഹമ്മദ് കുഞ്ഞി എം.എച്ച് തുടങ്ങിയ വിവിധ ജില്ലാ മണ്ഡലം നേതാക്കന്മാര്‍ പരേഡില്‍ അണിനിരന്നു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment