ഉദുമ[www.malabarflash.com]: റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പണവും രേഖകളുമടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് റിട്ട. ഹൗസിംങ്ങ് കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ മാതൃതയായി.
മീത്തല്‍ മാങ്ങാട്ടെ വി. കേളു നായരുടെ മകനും ഹൗസിംങ്ങ് കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജറായി റിട്ടര്‍ചെയ്ത ബാലകൃഷ്ണന്‍ നായര്‍ക്കാണ് വ്യാഴാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോള്‍ റോഡരികില്‍ നിന്നും ബാഗ് കളഞ്ഞു കിട്ടിയത്.
ബാഗ് പരിശോധിച്ചപ്പോള്‍ 6190 രൂപയും എടിഎം കാര്‍ഡ്, പാന്‍ കാര്‍ഡ്, ആര്‍.സി ബുക്ക്, ഡ്രൈവിംങ്ങ് ലൈസന്‍സ് തുടങ്ങിയ രേഖകളും കണ്ടെത്തിയത്. ഉടന്‍ ബാഗുമായി ബലകൃഷ്ണന്‍ നായര്‍ ബേക്കല്‍ പോലീസില്‍ എത്തുകയായിരുന്നു.
ബേക്കല്‍ എസ്.ഐ ആദംഖാന്‍ ബാഗിന്റെ ഉടമസ്ഥനായ മുളേളരിയ വിവേകാനന്ദ നഗറിലെ വിനോദ് കുമാറിനെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു. ബാലകൃഷ്ണന്‍ നായരുടെ സത്യസന്ധതയെ ബേക്കല്‍ പോലീസ് അഭിനന്ദിച്ചു.
Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment