മലപ്പുറം:[www.malabarflash.com] തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പിനിടെ തടസം നേരിട്ട മലപ്പുറത്തെ 105 ബൂത്തുകളിലും തൃശൂര്‍ ജില്ലിയിലെ ഒമ്പത് ബൂത്തുകളിലും വെളളിയാഴ്ച റീപോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
വെളളിയാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് തിരഞ്ഞെടുപ്പ് മലപ്പുറത്തേയും തൃശൂരേയും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാറ് സംഭവിച്ചത് അസ്വഭാവികമാണെന്നും അതിനെക്കുറിച്ച് ഉടന്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യതിരഞ്ഞെടെപ്പ് കമ്മീഷണര്‍ കെ.ശശീധരന്‍ നായര്‍ പറഞ്ഞു
മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍, ചെറുകാവ്, ചേലമ്പ്ര, പോരൂര്‍, നിറമരുതൂര്‍, വെട്ടം, പാണ്ടിക്കടവ്, കരുളായി, തവനൂര്‍, മാറഞ്ചേരി, ചീരോട്, ആനക്കയം, ആലിപ്പറമ്പ് പഞ്ചായത്തുകളിലെ ബൂത്തുകളിലാണ് റീ പോളിങ് നടത്തുക. തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ പഞ്ചായത്തിലെ കുന്നത്തങ്ങാടി, എറവ് സൗത്ത്, തിരുവില്വാമലയിലെ പൂതനക്കര, പഴയന്നൂരിലെ വെള്ളാര്‍കുളം, അന്നമട, കയ്പമംഗലം, ഏങ്ങണ്ടിയൂര്‍, ചേലക്കര എന്നിവിടങ്ങളിലാണ് റീപോളിങ്.
രാവിലെ പോളിങ് തുടങ്ങി അല്‍പ സമയത്തിന് ശേഷമാണ് എല്ലായിടത്തും വോട്ടിംഗ് യന്ത്രത്തില്‍ തകരാറ് കണ്ടത്. തകരാര്‍ പരിഹരിച്ച ശേഷവും പോളിങ് മുടങ്ങിയ ബൂത്തുകളിലാണ് റീ പോളിങ്
രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പിൽ അഞ്ചു മണിവരെയുള്ള കണക്ക് അനുസരിച്ച് 74 ശതമാനം പോളിങ് രേഖപ്പെടുത്തി. കോട്ടയം 77,പത്തനതിട്ട 70, ആലപ്പുഴ 77, എറണാകുളം 73, തൃശൂര്‍ 71, മലപ്പുറം 74, പാലക്കാട് 77 എന്നിങ്ങനെയാണ് നിലവിലെ പോളിങ് ശതമാനം.
മലപ്പുറത്ത് പല വോട്ടിംഗ് യന്ത്രങ്ങളിലും കടലാസ് തിരുകിയ നിലയിലും ചിലതില്‍ സ്റ്റിക്കര്‍ പതിച്ച നിലയിലും മറ്റു ചിലതില്‍ സെലോ ടേപ്പ് ഒട്ടിച്ച നിലയിലുമായിരുന്നു. എന്നാല്‍ യഥാര്‍ഥ പോളിങ്ങിന് അര മണിക്കൂര്‍ മുന്‍പ് നടന്ന മോക്ക് പോളിങ്ങില്‍ ഇത്തരത്തില്‍ ഒരു പരാതിയും ഉയര്‍ന്നിരുന്നില്ല. മലപ്പുറം ജില്ലയിലെ മൂന്ന് നഗരസഭകളിലും42 ഗ്രാമപഞ്ചായത്തുകളിലുമായി 237 ബൂത്തുകളിലാണ് വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയത്. ഇതില്‍ 227 ബൂത്തുകളില്‍ ഉച്ചക്ക് 12 മണിയോടെ പ്രശ്‌നം പരിഹരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക വിദഗ്ദ്ധര്‍ എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.
കോണ്‍ഗ്രസും മുസ്ലീംലീഗും തമ്മില്‍ സൗഹൃദ മത്സരം നടക്കുന്ന വാര്‍ഡുകളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ കേടായത് എന്നതാണ് ശ്രദ്ധേയം. വോട്ടിങ് യന്ത്രങ്ങളുടെ തകരാറിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തട്ടെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളുടെ തകരാറിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.
പലയിടത്തും മഴയാണ് തുടക്കത്തില്‍ വോട്ടിങ് മന്ദഗതിയിലാക്കിയത്. തുടക്കത്തില്‍ നല്ല പോളിങ് രേഖപ്പെടുത്തിയ മലപ്പുറത്ത് വോട്ടിങ് യന്ത്രങ്ങളുടെ വ്യാപകമായ തകരാറിനെ തുടര്‍ന്ന് ഉച്ചയോടെ മന്ദഗതിയിലായി.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയതും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴയിലും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ മലപ്പുറത്തും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ 1.4 കോടി വോട്ടര്‍മാരാണ് വ്യാഴാഴ്ച വോട്ടു ചെയ്തത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment