Latest News

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മ കൊല്ലപ്പെട്ടു

ധന്‍ബാദ് :[www.malabarflash.com]ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കാമുകന്‍ തന്നെ വധിച്ചു. കത്തികൊണ്ട് കഴുത്തിലെ ഞരമ്പുകള്‍ അറുത്താണ് കൊലപാതകം നടത്തിയത്.

ധന്‍ബാദ് സ്വദേശിയായ ജ്യോതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇരുവര്‍ക്കും ഇടയിലുണ്ടായ പ്രശ്‌നങ്ങളെന്തെന്ന് അന്വേഷിക്കുകയാണ് എന്നാണ് പോലീസ് പറയുന്നത്. 

ജ്യോതിയും കാമുകനായ അശോകും അടുത്തിടെയാണ് ഒളിച്ചോടിയത്. വിവാഹിതയായ ജ്യോതിക്ക് ഒരു വര്‍ഷമായി ഭര്‍തൃഗൃഹത്തിന്റെ അടുത്തു താമസക്കാരനായ അശോകുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധം വീട്ടുകാര്‍ അറിയും എന്ന അവസ്ഥയിലാണ് ഇരുവരും നാടുവിട്ടത്. തുടര്‍ന്ന് ധന്‍ബാദില്‍ ഒരു വാടക വീട്ടില്‍ കഴിഞ്ഞുവരുകയായിരുന്നു.

 ഇവര്‍ താമസിച്ചിരുന്ന വീടിന്റെ അയല്‍വാസികളാണ് ജ്യോതിയുടെ ശരീരം കണ്ടെത്തിയത്. അശോക് ഒളിവിലാണ്. ഇയാളും വിവാഹിതനാണ്. ഇയാള്‍ക്ക് 5 കുട്ടികളുണ്ട്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.