Latest News

അലംപാടി ടി എം മുഹമ്മദ് ഹാജിക്ക് സഅദിയ്യയുടെ ആദരം

ദമ്മാം[www.malabarflash.com] : നീണ്ട രണ്ട് പതിറ്റാണ്ട് കാലം പ്രവാസ ജീവിതം നയിച് നാട്ടിലേക് യാത്രയാകുന്ന ദമ്മാം സഅദിയ്യയുടെ ഉപദേശക സമിതി അംഗവും സുന്നി സംഘടനകളുടെ സജീവ സാനിദ്ധ്യവുമായ അലംപാടി ടി എം മുഹമ്മദ് ഹാജിയെ സഅദിയ്യ ദമ്മാം കമ്മിറ്റി ആദരിച്ചു .

സീക്കോ സഅദിയ്യ ഹാളില്‍ നടന്ന ചടങ്ങില്‍ സഅദിയ്യ ദമ്മാം കമ്മിറ്റി ഭാരവാഹികളായ മൊയ്ദീന്‍ ഹാജി കൊടിയമ്മ , മുനീര്‍ അലംപാടി , അബ്ദുല്‍ കാദിര്‍ സഅദി കൊട്ടുമ്പ , അനീസ് ബാളിയൂര്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ ഷാലണിയിച്ചു. സിദ്ദീഖ് സഖാഫി ഉര്‍മി, താജുദ്ദീന്‍ സഖാഫി , അബ്ബാസ് സഖാഫി കൊടിയമ്മ ,അബൂബക്കര്‍ മദനി തുടങ്ങിയവര്‍ സംബന്ധിച്ചു .യൂസുഫ് സഅദി അയ്യങ്ങേരി സ്വാഗതവും അബ്ദുല്‍ അസീസ് സഅദി നന്ദിയും പറഞ്ഞു .




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.