കൊച്ചി:[www.malabarflash.com] പ്രചാരണത്തില്‍ തിളങ്ങി നിന്ന മുന്‍ നേതാക്കളുടെ പെണ്‍മക്കള്‍ക്ക് തോല്‍വി. ഇ.കെ നായനാരുടെ മകള്‍ ഉഷ പ്രവീണും എം.വി രാഘവന്റെ മകള്‍ എം.വി ഗിരിജയുമാണ് പരാജയപ്പെട്ടത്.
കണ്ണൂര്‍ കോര്‍പറേഷനിലെ സംവരണ വാര്‍ഡായ കീഴുന്നയില്‍ ആണ് ഗിരിജ തോല്‍വിയേറ്റു വാങ്ങിയത്. ഇ.കെ നായനാരുടെ മകളും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ഉഷ കൊച്ചി കോര്‍പറേഷനിനെ രവിപുരത്താണ് തോറ്റത്.
യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ കൊച്ചി കോര്‍പറേഷനിലെ ജനറല്‍ സീറ്റായ രവിപുരം 61ാം ഡിവിഷനിലാണ് ഉഷ മത്സരിച്ചത്. എന്നാല്‍, യു.ഡി.എഫ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി സുമ ബാലകൃഷ്ണന്‍ വിജയം കണ്ടു. കൊച്ചി കോര്‍പറേഷനില്‍ എല്‍.ഡി.എഫിന്റെ ഡോക്ടര്‍ പൂര്‍ണിമ നാരായണനും വിജയിച്ചു.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment