Latest News

കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍ എല്‍.ഡി.എഫ് ഭരിക്കും

കാഞ്ഞങ്ങാട്:[www.malabarflash.com] കാഞ്ഞങ്ങാട് നഗരസഭ വി.വി രമേശനും നീലേശ്വരം നഗരസഭ പ്രൊഫസര്‍ കെ.പി ജയരാജനും ഭരിക്കും.

കാഞ്ഞങ്ങാട് നഗരസഭയി ലെ ആകെയുള്ള 43 വാര്‍ഡില്‍ 23 ല്‍ സി പി എം – ഐ എന്‍ എല്‍ സഖ്യം വിജയിച്ചു. സി പി എമ്മിന് മാത്രം 21 സീറ്റുകള്‍ ലഭിച്ചു. റിബലടക്കം ബി ജെ പിക്ക് 6 സീ റ്റുകളും മുസ്ലിം ലീഗിന് 9 സീ റ്റുകളും ലഭിച്ചു. കോണ്‍ഗ്രസി ന് 3 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. രണ്ട് വാര്‍ഡുകളില്‍ മ ത്സരിച്ച വീരേന്ദ്ര കുമാര്‍ ജനതക്ക് ഒരു സീറ്റും ലഭിച്ചില്ല.

നീലേശ്വരം നഗരസഭയിലെ 32 വാര്‍ഡുകളില്‍ 18 സീറ്റ് സി പി എമ്മും 1 സീറ്റ് സി പി ഐയും നേടി. ലീഗിന് 3 സീറ്റും കോണ്‍ഗ്രസിന് 10 സീറ്റും ലഭിച്ചു.

കാഞ്ഞങ്ങാട് നഗരസഭയി ല്‍ മത്സരം ശ്രദ്ധേയമായിരു ന്ന 2, 9, 14, 38 വാര്‍ഡുകളില്‍ 9,14,38 വാര്‍ഡുകളില്‍ റിബലുകളേയാണ് ജനങ്ങള്‍ തുണച്ചത്. രണ്ടാം വാര്‍ഡില്‍ ബി ജെ പി റിബല്‍ അജയകുമാര്‍ നെല്ലിക്കാട് ബി ജെ പി യു ടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി കെ. ഉണ്ണികൃഷ്ണനെ പരാജയപ്പെടുത്തി . രണ്ടാം വാര്‍ ഡി ല്‍ മുസ്ലിം ലീഗ് മണ്ഡലം നേതാവ് എം.പി ജാഫര്‍ വിജയിച്ചു.
എന്നാല്‍ മരുമകളും മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണുമായ എം പി ഹസീനക്ക് 41-ാം വാര്‍ഡില്‍ കെട്ടിവെച്ച കാശുപോലും നഷ്ടപ്പെട്ടു.

14-ാം വാര്‍ഡില്‍ ഔദ്യോഗിക യു ഡി എഫ് സ്ഥാനാര്‍ത്ഥി യും മുന്‍ നഗരസഭാ ചെയര്‍ പേഴ്‌സണുമായ ടി.വി ശൈലജ മൂന്ന് സ്വതന്ത്രന്മാരോട് മത്സരിച്ച് തോല്‍ക്കുകയായിരുന്നു. ഇവിടെ ലീഗ് റിബല്‍ റംഷീദ് ഉജ്ജ്വല വിജയം നേടി.

38ല്‍ മരുമകന്‍ മഹമൂദിന്റെ സീറ്റ് അടിച്ചെടുക്കാന്‍ ശ്രമിച്ച അമ്മാവന്‍ എന്‍.എ ഖാലിദ് കനത്ത പരാജയം ഏറ്റുവാങ്ങുകയാണുണ്ടായത്.


നഗരസഭയില്‍ വിജയിച്ച സ്ഥാനാ ര്‍ത്ഥികള്‍-: ബല്ലാകടപ്പുറം വെസ്റ്റ് – കെ.വേലായുധന്‍, ഈസ്റ്റ് – എം പി ജാഫര്‍, കാ ഞ്ഞങ്ങാട് ടൗണ്‍- ഗംഗാരാധാകൃഷ്ണന്‍, അതിയാമ്പൂര്‍- വി.വി രമേശന്‍, ദുര്‍ഗ്ഗാ സ്‌കൂ ള്‍- എച്ച്.ആര്‍ ശ്രീധരന്‍, കാ രാട്ടുവയല്‍- എച്ച്.ആര്‍ സുകന്യ, നെല്ലിക്കാട്- കെ.സാവിത്രി, ബല്ലാഈസ്റ്റ് – കെ.ലത, ഏ.സി നഗര്‍- ടി.വി അജയകുമാര്‍, അടമ്പില്‍- എം.ബാലകൃഷ്ണന്‍, തോയമ്മല്‍- കെ.വി രതീഷ്, ആറങ്ങാടി- എ.ഡി ലത, എന്‍ ജി ഒ ക്വാര്‍ ട്ടേഴ്‌സ് – വിജയാമുകുന്ദ്, മുനിസിപ്പല്‍ ഓഫീസ്- എച്ച്. റംഷീദ്, ലക്ഷ്മീനഗര്‍ -എം ബല്‍രാജ് , കണിയാംകുളം- ടി.കെ സുമയ്യ, മാതോത്ത്- കെ.വി ഉഷ, നീലാങ്കര- കെ. വി മീര, സൗത്ത് സ്‌കൂള്‍-എന്‍ ഉണ്ണികൃഷ്ണന്‍, ഉപ്പിലി ക്കൈ-ടി.വി ഭാഗീരഥി, പുതുക്കൈ- എ.സൗമിനി, മധുരംകൈ- കെ.വി സരസ്വതി, ഐങ്ങോത്ത്- കെ.കെ ഗീത, പടന്നക്കാട്- അബ്ദുള്‍ റസാഖ്, തീര്‍ത്ഥങ്കര- എം.എം നാരായണന്‍, മരക്കാപ്പ് കടപ്പുറം-ഷൈജ, ഒഴിഞ്ഞവളപ്പ്- കെ.സുമതി, കരുവളം- എല്‍ .സുലൈഖ, കുറുന്തൂര്‍- എം.രമണി, ഞാണിക്കടവ്-പി.അബൂബക്കര്‍,മൂവാരിക്കു ണ്ട്-കെ.ടി വാസന്തി, പട്ടാക്കാല്‍- അസിനാര്‍ കല്ലൂരാവി, മുറിയനാവി- സക്കീന യൂസഫ്, കല്ലൂരാവി -പി.ഖദീജ, ആവിയില്‍ -മഹമൂദ് മുറിയനാവി, ഹൊസ്ദുര്‍ഗ് കടപ്പുറം- കെ.മുഹമ്മദ് കുഞ്ഞി, കൊ വ്വല്‍- കെ.ടി സവിത കുമാരി, ആവിക്കര- കെ.നാരായണന്‍, മീനാപ്പീസ്- ഖദീജ ഹമീദ്, കുശാല്‍ നഗര്‍ – കെ.സന്തോഷ്, ഭൂതാനം കോളനി- മിനി,




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.