ഉദുമ[www.malabarflash.com]: ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ ആഥിത്യമരുളിയ ഓള്‍ കേരള കിഡ്‌സ് ഫെസ്റ്റില്‍ പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ ജേതാക്കളായി. 109 പോയിന്റുകള്‍ നേടിയാണ് ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ ജേതാക്കളായത്. ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം സ്ഥാനവും സദ്ഗുരു പബ്ലിക്ക് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനത്തില്‍ മുഖ്യാഥിതിയായി പങ്കെടുത്ത നടാഷ ദറുവ്വാല വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി. ഗ്രീന്‍വുഡ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം. രാമചന്ദ്രന്‍ , കെ.ജി.ഹെഡ്മിസ്ട്രസ്സ് ജയലക്ഷ്മി.എസ്, കെ.ജി. ഇന്‍ചാര്‍ജ് സുജ.ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ ഭാഗങ്ങളില്‍ നിന്നായി 20ല്‍പരം വിദ്യാലയങ്ങളില്‍ നിന്നുള്ള പ്രീ-സ്‌കൂള്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ എത്തിയത്. മൂന്ന് വേദികളിലായി നടന്ന മത്സരങ്ങളില്‍ 700- ല്‍ പരം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചു. രക്ഷിതാക്കള്‍, കുട്ടികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ രണ്ട് മാസങ്ങളിലായി നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ പരിസമാപ്തിയായിരുന്നു വേദികളില്‍ നടന്നത്.

ബേക്കല്‍ റോട്ടറി ഇന്നര്‍വീലാണ് ശിശുദിനം കിഡ്‌സ് ഫെസ്റ്റായി ആചരിച്ചത്.
പരിപാടികള്‍ പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ കെ.പി. ജയരാജന് റോട്ടറി നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ് ഡോ.കെ. സുധാകരന്‍ സമ്മാനിച്ചു. കാസര്‍കോട് മാതൃഭൂമി ഗൃഹലക്ഷ്മി വേദി പ്രസിഡന്റ് സി.എച്ച് സുബൈദ, ഉദുമ എജ്യുക്കേഷണല്‍ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ അസീസ് അക്കര, ഗ്രീന്‍വുഡ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ. എം.രാമചന്ദ്രന്‍ , പി.ടി.എ പ്രസിഡന്റ് ഫാറൂഖ് കാസ്മി, മദര്‍ പി.ടി.എ പ്രസിഡന്റ് റഹീസ ഹസ്സന്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ ശ്രീ. സഞ്ജിത്ത് .പി. സൈമണ്‍, മാതൃഭൂമി ഗൃഹലക്ഷ്മി വേദി വൈസ് പ്രസിഡന്റ് രമ ടീച്ചര്‍, റോട്ടറി ഇന്ത്യാസ് നാഷണല്‍ ലിറ്ററസി പ്രോഗ്രാം ക്ലബ് ചെയര്‍ എം.എസ്. ജംഷീദ്, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വിവിധ ഭാഗങ്ങളില്‍ നിന്നായി 20ല്‍പരം വിദ്യാലയങ്ങളില്‍ നിന്നുള്ള പ്രീ-സ്‌കൂള്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ എത്തിയത്. മൂന്ന് വേദികളിലായി നടന്ന മത്സരങ്ങളില്‍ 700- ല്‍ പരം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചു. രക്ഷിതാക്കള്‍, കുട്ടികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ രണ്ട് മാസങ്ങളിലായി നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ പരിസമാപ്തിയായിരുന്നു വേദികളില്‍ നടന്നത്.
ചെറു പ്രായത്തില്‍ തന്നെ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹനം നല്‍കുക വഴി സമ്പൂര്‍ണ്ണ വ്യക്തിത്വ വികാസം കൈവരിക്കുക, ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സംസ്ഥാനതല വേദികള്‍ കുറവാണെന്ന പ്രശ്‌നത്തെ പരിഹരിക്കുക, ദൃശ്യമാധ്യമരംഗത്ത് ചെറിയ കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ ധാരാളമുള്ള ഈ കാലഘട്ടത്തില്‍ അവരെ അതിന് സജ്ജമാക്കുക തുടങ്ങിയ ഉദ്ദേശങ്ങളാണ് തങ്ങള്‍ക്ക് ഉണ്ടായിരുന്നതെന്ന് മുഖ്യസംഘാടകരായ ഇന്നര്‍വീല്‍ ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ടിന്റെ പ്രസിഡണ്ട് സുഷമാ മോഹന്‍ പറഞ്ഞു.
മത്സരങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയെന്ന് ജഡ്ജസ്സായി എത്തിയ പ്രമുഖര്‍ വിലയിരുത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment