കൊച്ചി:[www.malabarflash.com] വര്‍ഷങ്ങള്‍ നീണ്ട പ്രണയം പൂവിടുമ്പോള്‍, തന്റെ ജീവിത സഖിയെയും കൂട്ടി ജോബി നടന്നത് രക്തദാന ക്യാമ്പിലേക്ക്. ബ്‌ളഡ് ഡോണേഴ്‌സ് കേരളയുടെ സജീവ പ്രവര്‍ത്തകനായ ജോബിയാണ് തന്റെ വിവാഹ വേദിയില്‍ രക്തദാനം നടത്തി മാതൃകയായാത്.
വിവാഹം ആര്‍ഭാടമാക്കി മാറ്റുന്നവരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാവുകയായിരുന്ന ജോബി ഈ സത്കര്‍മ്മത്തിലൂടെ, ഒരു കൂട്ടം മനുഷ്യരുടെ മനസ്സിന് ആശ്വാസമേകി. അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടി ചികിത്സയില്‍ കഴിയുന്ന പതിനഞ്ചോളം കുട്ടികള്‍ക്കായാണ് രക്തദാന ക്യാമ്പ് നടത്തിയത്. ഈ ക്യാമ്പിലൂടെ വരും ദിവസങ്ങളില്‍ ഈ കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ നടക്കും. വിവാഹം തീരുമാനിച്ച ആദ്യ ദിവസങ്ങളില്‍ തന്നെ ജോബി ബ്‌ളഡ് ഡോണേഴ്‌സ് കേരളയുടെ സംഘാംഗങ്ങളെ ബന്ധപ്പെട്ട് ഈ ആശയം മുന്നോട്ട് വയ്ക്കുകയായിരുന്നു. ബ്‌ളഡ് ഡോണേഴ്‌സ് കേരളയും അമൃത ആശുപത്രിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കാക്കനാട് സ്വദേശി ജോബിയും വൈപ്പിന്‍ സ്വദേശി ജെയിനും വല്ലാര്‍പാടം പള്ളിയില്‍ വച്ചാണ് വിവാഹിതരായത്. പള്ളിക്ക് പുറത്ത് എത്തിയ മൊബൈല്‍ ബ്‌ളഡ് ബാങ്കില്‍ ജോബിയുടെ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും രക്തദാനം നടത്തി. ആഘോഷത്തിലും രണ്ടു പേരുടെ ജീവിതത്തില്‍ വെളിച്ചം നല്കണം എന്ന സന്ദേശം നല്കാനാണ് ജോബി ഇതിലൂടെ ശ്രമിച്ചത്. ഇവരുടെ വിവാഹ കത്തിലും രക്തദാനത്തിന്റെ മഹത്വം വിളിച്ചോതുന്ന വാക്കുകളും, ക്യമ്പിലേക്ക് ക്ഷണിക്കുന്ന അറിയിപ്പുകളും അച്ചടിച്ചിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment