ഉദുമ[www.malabarflash.com]: ഭരണഘടന നിര്‍മ്മാണ സഭ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന ഭരണഘടന ദിനാചരണം ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു.
രാവിലെ നടന്ന ഉദ്ഘാടന പരിപാടി ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.എ. മുഹമ്മദലി മുഖ്യാതിഥിയായി പങ്കെടുത്തു. ഭരണഘടനയിലെ അവകാശങ്ങളും കടമകളും ഒരുപോലെ ഏറ്റെടുക്കാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. ഭരണഘടനയുടെ ആമുഖം അസംബ്ലിയില്‍ വായിക്കുകയും വിശദീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടന എന്ന വിഷയത്തെ അതികരിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ശ്രീകാന്ത് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് എടുത്തു. ഭരണഘടനയുടെ സൂക്ഷ്മമായ ഘടനയെപ്പറ്റിയും ഇന്ത്യന്‍ ബഹുസ്വരസമൂഹത്തില്‍ അത് വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെപ്പറ്റിയും അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് സരസമായി വിശദീകരിച്ചു. സംവാദത്തില്‍ ഗ്രീന്‍വുഡ്‌സിലെ വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുത്തു.
പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ എം രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് ജംഷീദ് ആശംസകള്‍ നേര്‍ന്നു. പരിപാടികള്‍ക്ക് ഹെഡ്മാസ്റ്റര്‍ സി.ചന്ദ്രന്‍, ഐ.എസ്.സി, കോര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍, അക്കാദമിക് സൂപ്പര്‍വൈസര്‍ ഷാജി എ, ഹെഡ്മിസ്ട്രസ് സരോജിനി ഭായ്, കെ.ജി. വിഭാഗം ഇന്‍ചാര്‍ജ്ജ് സുജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment