കാഞ്ഞങ്ങാട്: [www.malabarflash.com] ഡിസംബര്‍ രണ്ടു മുതല്‍ അഞ്ചു വരെ വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന പന്തലിനു കാല്‍നാട്ടല്‍ ചടങ്ങ് മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിച്ചു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ഗംഗാധരന്‍ പാലക്കി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം കെ. സതി, എം. പൊക്ലന്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, പി. ബാലകൃഷ്ണന്‍, അഡ്വ. യദുനാഥ്, എ. ദാമോദരന്‍, കെ. കര്‍ത്തമ്പു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയശ്രീ, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി.വി. ഭാസ്‌കരന്‍, മദര്‍ പിടിഎ പ്രസിഡണ്ട് വിനോദിനി നാലപ്പാടം എന്നിവര്‍ പ്രസംഗിച്ചു.
അനുബന്ധ പരിപാടികളുടെ ഭാഗമായി വെള്ളിയാഴ്്ച വൈകിട്ടു നാലിനു വെള്ളിക്കോത്ത് ടൗണില്‍ തെരുവോര ചിത്രരചന നടത്തും. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചിത്രകാരന്മാര്‍ സംബന്ധിക്കും. പരിപാടിക്കു മുന്നോടിയായി മൂന്നു മണിക്കു സംഘാടക സമിതി എക്‌സിക്യൂട്ടീവ് യോഗവും ചേരും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment