Latest News

സ്ഥാനാര്‍ഥിയുടെ ആത്മഹത്യാശ്രമം കള്ളപ്രചാരണമെന്ന് എല്‍ഡിഎഫ്

കണ്ണൂര്‍:[www.malabarflash.com] യുഡിഎഫ് സ്ഥാനാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നതു തെരഞ്ഞെടുപ്പ് പരാജയമുണ്ടാകുമെന്നറിഞ്ഞുള്ള വ്യാജ പ്രചാരണമാണെന്ന് എല്‍ഡിഎഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

അഴീക്കോട് പഞ്ചായത്ത് നാലാം വാര്‍ഡ് പള്ളിക്കുന്നുമ്പ്രത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദുവിന്റെ പേരിലാണു നുണ പ്രചരിപ്പിക്കുന്നത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്ഷേപിച്ചതിനെത്തുടര്‍ന്നു ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചെന്നു പറഞ്ഞു ഭര്‍ത്തവാണു പോലീസിനെ വിളിച്ചു വരുത്തിയത്. ഇതു സംബ ന്ധിച്ചു യുഡിഎഫ് കള്ളപ്രചാരണം നടത്തുകയാണ്.

വസ്തുതകള്‍ മനസിലാക്കാതെ പ്രചാരണം നടത്തുന്നതില്‍നിന്നു ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും എല്‍ഡിഎഫ് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. കള്ള പ്രചാരണം നടത്തുന്ന യുഡിഎഫ് സ്ഥാനാര്‍ഥിക്കും ഏജന്റിനുമെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.ഗിരീഷ് കുമാര്‍ ആവശ്യപ്പെട്ടു. പി. ചന്ദ്രന്‍, മണ്ടൂക്ക് മോഹനന്‍, കെ.പി.ചന്ദ്രന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.