ദുബൈ:[www.malabarflash.com] പ്രവാസ ജീവിതത്തിനിടയില്‍ സര്‍ഗാത്മക കഴിവുകളില്‍ പ്രകാശം പരത്തി ദുബൈ കെ.എം.സി.സി ഒരുക്കിയ സര്‍ഗോത്സവം പ്രവാസികള്‍ക്ക് പുത്തനുണര്‍വ് നല്‍കി.
കലോല്‍സവം പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവും പിന്നണി ഗായകനുമായ കണ്ണൂര്‍ ശരീഫ് ഉദ്ഘാടനം ചെയ്തു.കലയുടെയും സാഹിത്യത്തിന്‍റെയും ആത്യന്തിക ലക്ഷ്യം മനുഷ്യ നന്മയും സാഹോദര്യവു മാണെന്നും, ജീവ കാരുണ്യത്തോടെപ്പം കലാ സാഹിത്യ രംഗത്ത് കെ.എം.സി.സി യുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷനായിരുന്നു. ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്കൂളില്‍ നടക്കുന്ന കലാ മല്‍സരങ്ങളില്‍ അഞ്ഞൂറിലധികം കലാ പ്രതിഭകളാണ് മാറ്റുരക്കുന്നത്.
കാലത്ത് 9 മണിക്ക് ആരംഭിച്ച മല്‍സരങ്ങള്‍ രാത്രി വൈകിയും തുടരുകയാണ് സംസഥാന സ്കൂള്‍ കലോല്‍സവ മാന്വല്‍ അടിസ്ഥാനമാക്കി നടക്കുന്ന കലോല്‍സവത്തില്‍ ജില്ലകള്‍ തമ്മിലുള്ള ആവേശകരമായ മല്‍സരമാണ് നടക്കുന്നത് .
പ്രത്യേകം തയ്യാറാക്കിയ അഞ്ച് വേദികളിലായി 25 ഇനങ്ങളില്‍ ആണ് മല്‍സരം പുരോഗമിക്കുന്നത്. പ്രസംഗം (മലയാളം,ഇഗ്ലീഷ്),അറബി ഗാനം, കവിതാ പാരായണം, (മലയാളം)ഉര്‍ദു പദ്യം, ദേശ ഭക്തി ഗാനം,മിമിക്രി, മോണോആക്റ്റ്, മാപ്പിളപാട്ട്, ദഫ്മുട്ട്, ഒപ്പന, കോല്‍കളി, അറബന മുട്ട്, എന്നീ ഇനങ്ങളില്‍ സ്റ്റേജ് മല്‍സരങ്ങളും ചെറുകഥ(മലയാളം) പ്രബന്ധം (മലയാളം,ഇഗ്ലീഷ്), കവിതാ രചന, മാപ്പിളപ്പാട്ട് രചന, മുദ്രാവാക്യ രചന, വാര്‍ത്താ പാരായണം, ക്വിസ്, കാര്‍ട്ടൂണ്‍, ഡ്രോയിംഗ്, പെയിന്റിംഗ്, എന്നീ സ്റ്റേജ് ഇതര മത്സരങ്ങളുമാണ് കലാ-സാഹിത്യ മത്സരങ്ങളുടെ ഭാഗമായി നടക്കുന്നത്.
പ്രഗല്‍ഭരായ വിധികര്‍ത്താക്കള്‍ ആണ് മത്സരത്തിന്‍റെ വിധി നിര്‍ണയത്തിനായി നാട്ടില്‍ നിന്ന് എത്തിയിട്ടുള്ളത്. അവസാനം ലഭിച്ച മത്സര ഫലം അനുസരിച്ച് കണ്ണൂര്‍ 53 പോയന്‍റ് നേടി ഒന്നാം സ്ഥാനത്തും ,പാലക്കാട് 25 പോയന്‍റ്നേടി രണ്ടാം സ്ഥാനത്തും മലപ്പുറം 22 പോയന്‍റ് നേടി മൂന്നാം സ്ഥാനവും നേടി മുന്നേറുകയാണ്.
ജില്ലകള്‍ തമ്മില്‍ വാശിയേറിയ മല്‍സരമാണ് നടക്കുന്നത്.കൂടുതല്‍ പോയന്‍റ് നേടിയ ജില്ലക്ക് ഡിസംബര്‍ 4ന് നടക്കുന്ന പ്രൌഡ ഗംഭീര ദേശീയ ദിനാഘോഷ സമാപന സമ്മേളനത്തില്‍ വെച്ച് ഓവറോള്‍ കിരീടം നല്‍കും.
തൃശൂര്‍ ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി ഇ.പി ഖമറുദ്ദീന്‍,പാലക്കാട് ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി കെ.കെ അസീസ്, കുറ്റ്യാടി മണ്ഡലം സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍, യു.എ.ഇ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍,ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി,കാദര്‍ ചെങ്കള സൗദി കെ.എം.സി.സി, നെല്ലറ ഷംസുദ്ദീന്‍,സിദ്ദീഖ്‌ഫോറം ഗ്രൂപ്പ്.ത്വല്‍ഹത്ത് ഫോറം ഗ്രൂപ്പ്,പ്രശസ്ത മാപ്പിളപ്പാട്ട് കവി ഹസ്സന്‍ നെടിയനാട്, കെ.എം.സി.സി സംസ്ഥാന ഭാരവാഹികള്‍ സംബന്ധിച്ചു. സര്‍ഗധാര കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും കണ്‍വീനര്‍ സുബൈര്‍ വെള്ളിയോട് നന്ദിയും പറഞ്ഞു,
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment