കാഞ്ഞങ്ങാട്:[www.malabarflash.com] കവ്വായി നന്ദാലന്‍ വീട്ടില്‍ ജാനകിയമ്മ കൊലപാതക കേസ് സമയോചിതവും ശാസ്ത്രീയമായും അന്വേഷിക്കുകയും കൊലപാതകിയെ പിടികൂടുകയും ചെയ്ത കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ട് ഡോ.എ.ശ്രീനിവാസിന്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘത്തിന് നാട്ടുകാര്‍ പൗര സ്വീകരണം നല്‍കി.
കവ്വായി മൈത്രി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ തോയമ്മല്‍ ജില്ലാ ആശുപത്രി പരിസത്ത് സംഘടിപ്പിച്ച പരിപാടി കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.വേണുഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു .

ജില്ലാ പോലീസ് സൂപ്രണ്ട് ഡോ.എ.ശ്രീനിവാസ് മുഖ്യാതിഥിയായിരുന്നു. ഡി.വൈ.എസ്.പി.കെ.ഹരിശ്ചന്ദ്ര നായിക്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാരായ ടി.പി.സുമേഷ്, യു.പ്രേമന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.വി.രതീഷ്, എ.ഡി.ലത എന്നിവര്‍ സംസാരിച്ചു. എന്‍. ഗംഗാധരന്‍ സ്വാഗതവും ബിബി.കെ.ജോസ് നന്ദിയും പറഞ്ഞു.
അന്വേഷണ സംഘത്തിനുള്ള കവ്വായി മൈത്രി സാംസ്‌കാരിക വേദിയുടെ ഉപഹാരം നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഡി.വൈ.എസ്.പി.ഹരിശ്ചന്ദ്ര നായിക്കിന് കൈമാറി.
അന്വേഷണ സംഘത്തിനുള്ള കവ്വായി മൈത്രി സാംസ്‌കാരിക വേദിയുടെ ഉപഹാരം നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഡി.വൈ.എസ്.പി.ഹരിശ്ചന്ദ്ര നായിക്കിന് കൈമാറി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment