Latest News

ഇത് ഉദുമയുടെ വയോജന നയം

ഉദുമ:[www.malabarflash.com] ഈ കെട്ടിടം സമീപ കാലം വരെ ഉദുമാ ഗ്രാമപഞ്ചായത്തു വകയിലുള്ള വായനശാലയും, ഗ്രന്ഥാലയവുമായിരുന്നു. ബേക്കല്‍ പോലീസ് സ്‌റ്റേഷനോട് മുട്ടിയുരുമ്മി നില്‍ക്കുന്ന ഈ കെട്ടിടത്തിലേക്ക് മാസികകളും പത്രങ്ങളും വരാതായപ്പോള്‍ ഉള്ള ലൈബ്രറി പുസ്തകങ്ങള്‍ ചിതല്‍ തീര്‍ത്തപ്പോള്‍ 27 വര്‍ഷം പഴക്കമുള്ള, നിലവിലെ കാലാവധി തീര്‍ന്ന ബോര്‍ഡ് ഇതിനെ പകല്‍വീടാക്കി മാറ്റി .

വയോജനങ്ങള്‍ക്ക് വൈകുന്നേരങ്ങളില്‍ വിശ്രമിക്കാന്‍ സൗകര്യം ഒരുക്കലായിരുന്നു ലക്ഷ്യം. സ്ഥലം മോടിപിടിപ്പിച്ചു. പരിസരം ചെത്തി മിനുക്കി. ടൈല്‍സ് പാകി. ഫര്‍ണീച്ചറുകളൊക്കെ ഒരുങ്ങിയപ്പോഴാണ് അറിയുന്നത് വിശ്രമിക്കാന്‍ ഒരുക്കിയ ഇടത്ത് കക്കുസില്ല. മുത്രമൊഴിക്കാന്‍ പോലും വയ്യാത്ത ഇടമെങ്ങനെ പകല്‍വീടാകും? വയോജനങ്ങള്‍ എങ്ങനെ വിശ്രമിക്കും? ചിലവിട്ട അഞ്ചുലക്ഷത്തില്‍പ്പരം രുപ ജലരേഖയായി. കെട്ടിടം കാടുപിടിച്ചു നശിക്കുന്നു. തെരെഞ്ഞെടുത്ത അംഗങ്ങളോ പോകട്ടെ, പദ്ധതികള്‍ കൊണ്ടു നടക്കേണ്ടുന്ന ഉദ്യോഗസ്ഥര്‍ക്ക്, എന്‍ജിനീയര്‍മാര്‍ക്കു പോലും കക്കൂസിനേക്കുറിച്ചുള്ള ശ്രദ്ധയില്ലാതെ പോയി.

ഉദുമയില്‍ പുതിയ ബോര്‍ഡ് അധികാരമേല്‍ക്കുകയാണ്. അവരുടെ പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതിയാണെങ്കില്‍പ്പോലും ഈ ചിത്രം, ഇടതിന്റെ വയോജന നയം പ്രതീക്ഷ നഷ്ടപ്പെടാതെ പുതു ഭരണകര്‍ത്താക്കളെ തുറിച്ചു നോക്കുകയാണ്.
-പ്രതിഭാരാജന്‍





 
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.