Latest News

പ്രതിശ്രുതവരനെ തട്ടിക്കൊണ്ടുപോയ യുവതിയും കാമുകനും പിടിയില്‍

അടിമാലി:[www.malabarflash.com] കാമുകന്റെ സഹായത്തോടെ പ്രതിശ്രുതവരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു റോഡില്‍ ഉപേക്ഷിച്ച യുവതിയും കാമുകനും പോലീസ് പിടിയില്‍. കീരിത്തോട് സ്വദേശികളായ യുവതിയും കാമുകന്‍ രാജേഷുമാണ് വെള്ളത്തൂവല്‍ പോലീസിന്റെ പിടിയിലായത്.

സംഭവത്തില്‍ പരിക്കേറ്റ പുതുമണവാളന്‍ മുവാറ്റുപുഴ വാഴക്കുളം സ്വദേശി അനന്തു അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.നാളുകളായി രാജേഷുമായി പ്രണയത്തിലായിരുന്ന യുവതിയുടെ വിവാഹം പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ ബന്ധുകള്‍ അനന്തുവുമായി ഉറപ്പിച്ചു. വ്യാഴാഴ്ച രണ്ടു കുടുംബക്കാരും ചേര്‍ന്ന് അടിമാലിയില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനെത്തി.

യുവതി ഈ വിവരം കാമുകനെ നേരത്തെ അറിയിച്ചിരുന്നു. ഉച്ചയോടെ ടൗണിലെ സ്വര്‍ണക്കടയില്‍ എത്തിയ രാജേഷ് കാമുകിയുടെ സഹായത്തോടെ അനന്തുവിനെ തന്ത്രത്തില്‍ രാജേഷിന്റെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി.

വഴിയില്‍വച്ച് അനന്തുവിനെ രാജേഷും കാമുകിയും കൂടി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു. സംഭവം അനന്തു വെള്ളത്തൂവല്‍ പോലീസില്‍ അറിയിച്ചു. പോലീസ് നടത്തിയ തെരച്ചിലില്‍ ഇരുവരും ആനച്ചാല്‍ ഭാഗത്തുവച്ച് പോലീസിന്റെ പിടിയിലാകുകയായിരുന്നു. പോലീസ് കേസെടുത്തു.




Keywords:kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.