വെള്ളിയാഴ്ച രാവിലെ വീട്ടില്‍ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വീട്ടിനടുത്തുള്ള കിണറ്റില്‍ കണ്ടെത്തിയത്. രാവിലെ 8.30 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഏഴുമാസം മുമ്പാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. നെല്ലിക്കുന്ന് സ്വദേശിനിയാണ് മരിച്ച ശ്രീലത. വിവരമറിഞ്ഞ് കാസര്‍കോട് നിന്നുമെത്തിയ ഫയര്‍ഫോര്‍സാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി. ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords:kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment